ad
Deshabhimani

രേഖാചിത്രം ഒടിടിയിലേക്ക്; സോണി ലിവിൽ സ്ട്രീം ചെയ്യും

rekhachitram
വെബ് ഡെസ്ക്

Published on Feb 15, 2025, 03:55 PM | 1 min read

കൊച്ചി : 2025ലെ ഹിറ്റ് സിനിമ രേഖാചിത്രം ഒടിടിയിലേക്ക്. മാർച്ച് 7 മുതൽ ചിത്രം സോണി ലിവിൽ സ്ട്രീം ചെയ്യും. മികച്ച പ്രതികരണം നേടിയ ചിത്രം തിയറ്ററിൽ നിന്നും 75 കോടിയാണ് സ്വന്തമാക്കിയത്. ജനുവരിയിലെ ഏക ഹിറ്റ് ചിത്രമാണ് രേഖാചിത്രമെന്ന് നിർമാതാക്കൾ വ്യക്തമാക്കിയിരുന്നു. ആസിഫ് അലി നായകനായെത്തിയ ചിത്രത്തിൽ അനശ്വരയാണ് നായിക. പ്രീസ്റ്റിന് ശേഷം ജോഫിൻ ടി ചാക്കോയുടെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രമാണ് രേഖാചിത്രം.


കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന ചിത്രത്തിന്റെ നിർമാണം വേണു കുന്നപ്പിള്ളിയാണ്. രാമു സുനിൽ, ജോഫിൻ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ തിരക്കഥ രചിച്ച ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ഇന്ദ്രൻസ് ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘാതോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരും എത്തി.


ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്,, കലാസംവിധാനം: ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ , ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്‌, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്‌, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്,പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home