ad
Deshabhimani

'ഇനി ഞങ്ങൾ മൂന്ന് പേർ' ! വിവാഹത്തിന് പിന്നാലെ പുതിയ വിശേഷവുമായി രശ്മികയും വിജയ്‌യും

rashmika mandanna
വെബ് ഡെസ്ക്

Published on Apr 03, 2026, 08:01 PM | 1 min read

മുംബൈ: ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത് തെന്നിന്ത്യൻ താരം രശ്മിക മന്ദാന ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ഒരു ആനിമേഷൻ വീഡിയോ ആണ്. 'ഇനി ഞങ്ങൾ മൂന്ന് പേരാണ്' എന്ന കുറിപ്പോടെ ഒരു വീഡിയോയാണ് നടി പോസ്റ്റ് ചെയ്തത്. ‘ഇനി ഞങ്ങൾ മൂന്നുപേരാണ്’ എന്ന രശ്മികയുടെ കുറിപ്പ് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടു.


എന്നാൽ ഇത് ഒരു ഡിജിറ്റൽ സംരംഭമാണ്. ടെറിബ്ലി ടൈനി ടെയിൽസ് (TTT) പുറത്തിറക്കുന്ന ‘രശ്മിക ആൻഡ് റൂ’ എന്ന ആനിമേറ്റഡ് സീരീസിനെക്കുറിച്ചാണ് താരം സൂചിപ്പിച്ചത്. രശ്മികയുടെ വ്യക്തിത്വത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ആനിമേറ്റഡ് കഥാപാത്രമാണ് റൂ (Roo).


ഈ സീരീസിൽ വിജയ് ദേവരകൊണ്ട കൂടി ഭാഗമാകുന്നതോടെയാണ് ‘തങ്ങൾ ഇനി മൂന്നുപേർ’ എന്ന് രശ്മിക കുറിച്ചത്. വിവാഹശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ആദ്യ ഡിജിറ്റൽ പ്രോജക്റ്റ് എന്ന നിലയിൽ ‘രശ്മിക ആൻഡ് റൂ’വിന് വലിയ വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home