ad
Deshabhimani

'ഡോൺ 3'യിൽ നിന്ന് പിന്മാറ്റം: രൺവീർ സിങ്ങിനെ വിലക്കി സിനിമാ പ്രവർത്തകരുടെ സംഘടന

ranveer singh
വെബ് ഡെസ്ക്

Published on May 25, 2026, 06:54 PM | 1 min read

‌മുംബൈ: ബോളിവുഡ് നടൻ രൺവീർ സിങ്ങിന് സിനിമാ പ്രവർത്തകരുടെ സംഘടന വിലക്ക് ഏർപ്പെടുത്തി. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് 'ഡോൺ 3' എന്ന ചിത്രത്തിൽ നിന്ന് പിന്മാറിയതാണ് കാരണം. ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് (എഫ്ഡബ്ല്യുസിഇ)യുടേതാണ് നടപടി. തർക്കം പരിഹരിക്കുന്നത് വരെ രൺവീറിനൊപ്പം പ്രവർത്തിക്കരുതെന്ന് സിനിമാ പ്രവർത്തകർക്ക് ഫെഡറേഷൻ നിർദ്ദേശം നൽകി.


ഡോൺ 3 നിർമ്മാതാക്കളായ ഫർഹാൻ അക്തറും റിതേഷ് സിദ്ധ്വാനിയും (എക്സൽ എന്റർടൈൻമെന്റ്) നൽകിയ പരാതിയിലാണ് നടപടി. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾക്കായി വൻ തുക ചെലവഴിച്ചിട്ടുണ്ടെന്നും രൺവീറിന്റെ പിന്മാറ്റം മൂലം ഉണ്ടായ 45 കോടി രൂപയുടെ നഷ്ടപരിഹാരം അദ്ദേഹം നൽകണമെന്നുമാണ് നിർമ്മാതാക്കളുടെ ആവശ്യം.


ഈ തർക്കം പരിഹരിക്കാൻ നേരത്തെ 'പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ' മധ്യസ്ഥത വഹിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. പ്രധാന ഘട്ടങ്ങൾ പൂർത്തിയായ ശേഷം ഷൂട്ടിങ്ങിന് തൊട്ടുമുമ്പ് സിനിമകളിൽ നിന്ന് സൂപ്പർസ്റ്റാറുകൾ പിന്മാറുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്ന് എഫ്ഡബ്ല്യുസിഇ വ്യക്തമാക്കി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home