പേടിക്കാൻ തയ്യാറായിക്കോളൂ ! പേടിപ്പിക്കാനായി രാഹുല്‍ സദാശിവന്‍ എത്തുന്നു; കൂട്ടിന് മഞ്ജു വാര്യരും പൃഥ്വിരാജും

തിരുവനന്തപുരം: ഭൂതകാലത്തിനും ഭ്രമയുഗത്തിനും ഡീയസ് ഈറേയ്ക്കും ശേഷം സിനിമ ആരാധകർക്ക് അടുത്ത ഹൊറര്‍ ചിത്രവുമായി രാഹുല്‍ സദാശിവന്‍ എത്തുന്നു. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ആരാധകർക്കായി രാഹുൽ സദാശിവൻ ഒരുക്കുന്നത് ഒരു കിടിലൻ ഹൊറർ തന്നെയാണ്. സിനിമയിൽ വൻ താരനിരയാണുള്ളതെന്നും ഹൊറർ മൂവീസ് ഇഷ്ടപ്പെടുന്നവർക്ക് ഇതൊരു കിടിലൻ ഐറ്റം തന്നെയായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.
മഞ്ജു വാര്യരും പൃഥ്വിരാജുമായിരിക്കും ചിത്രത്തിലെ പ്രധാന താരങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വാര്‍ത്തകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രണവ് മോഹന്‍ലാല്‍ നായകനായ ഡീയസ് ഈറേയാണ് രാഹുലിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഭ്രമയുഗത്തിലൂടെ മമ്മൂട്ടിയെ തേടി മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്രം വീണ്ടുമെത്തിയിരുന്നു.










0 comments