ad
Deshabhimani

പുലിവാൽ കല്യാണം സലിം കുമാറിന്റ സിനിമയാണ്: ജയസൂര്യ

പുലിവാൽ കല്യാണം സലിം കുമാറിന്റ സിനിമയാണ്; ജയസൂര്യ

സലിംകുമാർ (ഇടത്) ജയസൂര്യ (വലത്)

വെബ് ഡെസ്ക്

Published on Mar 12, 2026, 02:10 PM | 1 min read

കൊച്ചി: 'പുലിവാൽ കല്യാണം' സിനിമ യഥാർത്ഥത്തിൽ സലീം കുമാറിന്റെ സിനിമയാണെന്ന് നടൻ ജയസൂര്യ. പുലിവാൽ കല്യാണത്തിൽ താനായിരുന്നു നായകനെങ്കിലും സലീം കുമാർ അവതരിപ്പിച്ച 'മണവാളൻ' എന്ന കഥാപാത്രമാണ് സ്കോർ ചെയ്തതെന്ന് താരം 'ആട് 3' യുടെ അഭിമുഖത്തിൽ വ്യക്തമാക്കി.



2003ൽ പുറത്തിറങ്ങിയ പുലിവാൽ കല്യാണം മലയാളികളുടെ പ്രിയ ചിത്രമാണ്. സലീം കുമാറിന്റെ മണവാളനും കൊച്ചിൻ ഹനീഫയുടെ ധർമ്മേന്ദ്രയും പ്രേക്ഷകമനസ്സിൽ നായകനേക്കാൾ ഇടം നേടിയിരുന്നു. ബോംബെയിൽ നിന്ന് ഒരു കാർ കൊച്ചിയിലേക്ക് എത്തുന്നതോടെ സിനിമ കോമഡി ജോണറിലേക്ക് മാറുന്നു-മലയാളത്തിലെ പ്രമുഖ കോമഡി താരങ്ങൾ അണിനിരന്ന ചിത്രം പ്രക്ഷക പ്രക്ഷക ശ്രദ്ധ നേടി ബോക്സ് ഓഫീസ് ഹിറ്റായി.


മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന 'ആട് 3'യാണ് ജയസൂര്യയുടെ പുതിയ ചിത്രം. ഷാജി പാപ്പനെ 8 വർഷങ്ങൾക്ക് ശേഷം മലയാളികൾ വീണ്ടും ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് താരം. എപിക്-ഫാന്റസി ചിത്രമാണ് 'ആട് 3'.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home