മലയാള സിനിമയുടെ ആദ്യ നൂറുകോടി: പുലിമുരുകൻ എത്തിയിട്ട് 10 വർഷങ്ങൾ

കൊച്ചി: മലയാള സിനിമയ്ക്ക് ആദ്യമായി ബോക്സോഫീസിൽ 100 കോടിക്കിലുക്കം സമ്മാനിച്ച ബ്ലോക്ക്ബസ്റ്റർ പുലിമുരുകൻ പുറത്തിറങ്ങിയിട്ട് പത്ത് വർഷം. മോഹൻലാൽ നായകനായെത്തിയ ചിത്രം സംവിധാനം ചെയ്തത് വൈശാഖാണ്. 2016 ഒക്ടോബർ ഏഴിനാണ് പുലിമുരുകൻ റിലീസിനെത്തുന്നത്.
മലയാളത്തില്‍ ഒരു സിനിമ നേടുന്ന ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍, വേഗത്തില്‍ ഇരുപത്തിയഞ്ചുകോടിയും അമ്പതുകോടിയും പിന്നിടുന്ന ചിത്രം, നൂറുകോടി ക്ലബ്ബിലിടം നേടുന്ന ആദ്യ മലയാളചിത്രം, യു കെ, ന്യൂസീലന്‍ഡ് എന്നിവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ മലയാള ചിത്രം തുടങ്ങി പുലിമുരുകന്‍ സൃഷ്ടിച്ച നേട്ടങ്ങള്‍ അനവധിയാണ്. വനത്തിൽ കടുവകളുമായി ഏറ്റുമുട്ടുന്ന മുരുകൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്.
പീറ്റർ ഹെയ്‌ൻ ആണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്. ഗോപി സുന്ദർ ആണ് ചിത്രത്തിന്റെ സംഗീതം, പശ്ചാത്തല സംഗീതം എന്നിവ നിർവഹിച്ചത്. പ്രദർശനത്തിനെത്തി ആദ്യ 30 ദിവസത്തിനുള്ളിൽ 105 കോടിയോളം രൂപയാണ് ചിത്രം നേടിയത്. ആകെ മൊത്തം 152 കോടിയോളം രൂപ ആഗോളതലത്തിൽ ചിത്രം നേടി. പുലിമുരുകന്റെ തമിഴ് തെലുങ്ക് പതിപ്പുകളും പിന്നീട് പുറത്തിറങ്ങി.
പുലിമുരുകന്‍ തുടങ്ങി വെച്ച മലയാളസിനിമയുടെ കലക്ഷന്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി മഞ്ഞുമ്മൽ ബോയ്സ്, 'ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര', ബത്ലഹേം കുടുംബ യൂണിറ്റ് തുടങ്ങിയ ചിത്രങ്ഹൾ ബോക്സോഫീസില്‍ പുതു ചരിത്രങ്ങൾ സൃഷ്ടിച്ചു. എന്നിരുന്നാലും വരാനിരിക്കുന്ന കാലത്തിന് പ്രചോദനമായതിന് പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറവും പുലിമുരുകന്‍ മലയാളസിനിമയുടെ ചരിത്രത്താളുകളില്‍ തിളങ്ങുന്ന അധ്യായമായി എന്നും രേഖപ്പെടുത്തുക തന്നെ ചെയ്യും.








0 comments