യൂത്ത് വൈബിൽ 'പ്രേംപാറ്റ'; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമാകുന്നു

പ്രേംപാറ്റ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
തിരുവനന്തപുരം : യുവത്വത്തിന്റെ നിറങ്ങളും സോഷ്യൽ മീഡിയ തലമുറയുടെ സ്വാധീനവും ഒരുമിക്കുന്ന പുതിയ മലയാള ചിത്രം 'പ്രേംപാറ്റ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘വെയ്റ്റിംഗ് ഫോർ ആലിയ’ എന്ന കൗകുകമുണർത്തുന്ന ക്യാപ്ഷനോടെ, നായികയുടെ മുഖം വെളിപ്പെടുത്താതെ പുറത്തുവന്ന പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം ഒരു എൻഎസ്എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന യൂത്ത് റൊമാന്റിക് എന്റർടെയ്‌നറാണ്. പുതുതലമുറയുടെ സൗഹൃദം, പ്രണയം, ആഘോഷങ്ങൾ എന്നിവ നിറഞ്ഞ കാമ്പസ് ലൈഫ് അനുഭവം സിനിമ നൽകുമെന്ന സൂചനയാണ് ആദ്യ പോസ്റ്റർ പങ്കുവെക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ലിജീഷ് കുമാറാണ്.
ജോമോൻ ജ്യോതിർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്കൊപ്പം വലിയൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിരയും അണിനിരക്കുന്നുണ്ട്. സൈജു കുറുപ്പ്, അനുശ്രീ, സിദ്ദിഖ്, രാജേഷ് മാധവൻ, സഞ്ജു ശിവറാം എന്നിവർക്കൊപ്പം ജുനൈസ് വിപി, സാഫ് ബോയ്, നയന എൽസ, ടിസ് തോമസ്, ഇന്നസെന്റ്, അശ്വിൻ വിജയൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയും ഡിജിറ്റൽ കണ്ടന്റ് ലോകവും തമ്മിലുള്ള പുതിയൊരു കൂട്ടായ്മയെയാണ് ഈ താരനിരയെ സിനിമാപ്രേമികൾ കാണുന്നത്.
സ്റ്റുഡിയോ ഔട്ട്സൈഡേഴ്സ് നിർമിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അങ്കിത് മേനോൻ ആണ്. വരികൾ സുഹൈൽ എം കോയ-മുത്തു. രണദിവെ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് ഏഡിറ്റിങും നിർവഹിക്കുന്നു. സംഗീത സംവിധായകൻ അങ്കിത് മേനോൻ സഹനിർമ്മാതാവാകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഒമർ നവാസാണ്. കലൈ കിംഗ്സൺ സ്റ്റണ്ട് മാസ്റ്ററാകുന്ന സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർ അനീസ് നാടോടിയാണ്.
കോസ്റ്റ്യൂം സമീറ സനീഷ്, സൗണ്ട് ഡിസൈനർ വിഷ്ണു സുജാതൻ, മേക്കപ്പ് സുധി സുരേന്ദ്രൻ, ചീഫ് അസോസിയേറ്റ് സുഹൈൽ എം, പ്രൊഡക്ഷൻ കൺട്രോളർ അനീഷ് നന്ദിപുലം എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. വിഎഫ്എക്സ് - മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്, എസ്എഫ്എക്സ് - ഗണേഷ് ഗംഗാധരൻ, കളറിസ്റ്റ് - ശ്രീക് വാര്യർ, പിആർഒ - മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് - സെറീൻ ബാബു, അമൽ സി സദാർ എന്നിവരും പബ്ലിസിറ്റി മാഡിസം ഡിജിറ്റലും ഡിസൈൻസ് യെല്ലോ ടൂത്ത്‌സും കൈകാര്യം ചെയ്യുന്നു. ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ് ആണ് ഡിജിറ്റൽ മാർക്കറ്റിങ് നിർവ ഹിക്കുന്നത്. കോഴിക്കോടും തൃശൂരുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം സെൻട്രൽ പിക്ചേഴ്സ് തിയേറ്ററുകളിൽ എത്തിക്കും.










0 comments