ad
Deshabhimani

പ്രഭാസ് ചിത്രത്തിന്റെ ക്രൂ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; ഒരു മരണം, ഷൂട്ടിങ് നിർത്തിവെച്ചു

Fauzi Movie

ഫൗസി സിനിമയുടെ പോസ്റ്റർ

വെബ് ഡെസ്ക്

Published on May 06, 2026, 02:41 PM | 1 min read

ഹൈദരാബാദ് : പ്രഭാസ് നായകനാകുന്ന ‘ഫൗസി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവച്ചു. സിനിമാ ക്രൂ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ഒരാൾ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് ചിത്രീകരണം നിർത്തിവെച്ചത്. ഹൈദരാബാദിന് അടുത്തുള്ള അബ്ദുള്ളപൂർമെറ്റിലാണ് അപകടം നടന്നത്


‘ഫൗസി’ സിനിമാ യൂണിറ്റിലെ അംഗങ്ങൾ റാമോജി ഫിലിം സിറ്റിയിലേക്ക് പോകുമ്പോഴാണ് അപകടം നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകുകയായിരുന്ന ഒരു പ്രൊഡക്ഷൻ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് സിമന്റ് ഡിവൈഡർ ബ്ലോക്കുകളിൽ ഇടിക്കുകയായിരുന്നു. റാമോജി ഫിലിം സിറ്റിയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ വെച്ചാണ് അപകടം സംഭവിച്ചത്.


അപകടത്തിൽ മരിച്ചത് ആരെന്ന് നിലവിൽ വ്യക്തമായിട്ടില്ല. സിനിമയുടെ അവസാന ഷെഡ്യൂളിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് സംഭവം. ചിത്രത്തിന്റെ നിർമാതാക്കളുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ലഭ്യമായിട്ടില്ല. ചിത്രീകരണം എന്ന്

പുനരാരംഭിക്കുമെന്ന കാര്യത്തിലും നിലവിൽ സ്ഥിരീകരണമില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home