യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം 'പൊങ്കാല' ഒടിടിയിൽ; എവിടെ കാണാം?

പൊങ്കാല സിനിമ പോസ്റ്റർ
തിരുവനന്തപുരം : തിയേറ്റർ റിലീസിന് ശേഷം പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായ മലയാള ചിത്രം 'പൊങ്കാല' ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിങ് ആരംഭിച്ചു. യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സൗഹൃദത്തിന്റെ മറവിൽ നടന്ന വഞ്ചനയും, അതിലൂടെ തകർന്നുപോകുന്ന ഒരു മനുഷ്യന്റെ ജീവിതവും, തുടർന്ന് അവനെ പ്രതികാരത്തിന്റെ വഴിയിലേക്ക് നയിക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രണയം, സൗഹൃദം, വിശ്വാസവഞ്ചന, നഷ്ടം, പ്രതികാരം തുടങ്ങിയ തീവ്രമായ വികാരങ്ങളെ കോർത്തിണക്കിയ ചിത്രം ശക്തമായ ആക്ഷൻ രംഗങ്ങൾ കൊണ്ടും ശ്രദ്ധേയമാണ്. മലയാള സിനിമയിൽ അപൂർവമായി കാണുന്ന രീതിയിലുള്ള നിരവധി ഫൈറ്റ് സീക്വൻസുകൾ ഉൾക്കൊള്ളുന്ന ഒരു മികച്ച ആക്ഷൻ ത്രില്ലർ കൂടിയാണ് ഈ ചിത്രം.
ചിത്രത്തിന്റെ ഒടിടി റിലീസിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുമെന്ന വലിയ പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കഥ, സൗഹൃദവും വഞ്ചനയും പ്രതികാരവും നിറഞ്ഞ ഒരു ത്രില്ലിംഗ് അനുഭവം എന്നാണ് ചിത്രത്തെക്കുറിച്ച് അണിയറ പ്രവർത്തകർ അഭിപ്രായപ്പെടുന്നത്.










0 comments