ad
Deshabhimani

കുറച്ച് ലേറ്റായാൽ പ്രശ്നോണ്ടോ! സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രങ്ങളുമായി പെപ്പെ; ട്രോളുകളുമായി ആരാധകർ

peppe

ആന്റണി വർഗീസ് പങ്കുവെച്ച ചിത്രം

വെബ് ഡെസ്ക്

Published on Mar 11, 2026, 09:07 AM | 1 min read

കൊച്ചി: ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് മലയാളികളുടെ പ്രിയ താരമായ പെപ്പെ എന്ന ആന്റണി വർഗീസിന്റെ സോഷ്യൽമീഡിയ പോസ്റ്റ് ആണ്. ഞായറാഴ്ച നടന്ന ട്വന്റി20 ലോകകപ്പ് ഫൈനല്‍ കാണാന്‍ പെപ്പെയും പോയിരുന്നു. എന്നാൽ അന്ന് അവിടെവെച്ച് എടുത്ത ചിത്രങ്ങൾ പെപ്പെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത് ഇന്നലെയായിരുന്നു. ഇത്രയും വൈകി ചിത്രങ്ങൾ പങ്കുവെച്ച പെപ്പെയെ ട്രോളുകയാണ് സോഷ്യൽമീഡിയ.


ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ രസകരമായ കമന്റുകളാണ് കമന്റ്ബോക്സ് നിറയെ ഉള്ളത്. കമന്റുകൾക്കെല്ലാം പെപ്പെ ചിരി പടർത്തുന്ന മറുപടികളും നൽകുന്നുണ്ട്. ‘ഇയാൾ ഇപ്പോഴാണോ കളിയും കഴിഞ്ഞ് ഇറങ്ങണേ’, എന്ന കമന്റിന് ‘ചിത്രം എടുത്തവന്‍ ഇന്നാണ് അയച്ച് തന്നത് ബ്രോ’ എന്നായിരുന്നു പെപ്പെയുടെ രസകരമായ മറുപടി. ആന്റണിയുടെ ഈ ചിത്രങ്ങൾ നിമിഷനേരങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.


‘എല്ലാ ​ഗ്രൂപ്പിലും ഉണ്ടല്ലേ ഫോട്ടോ എടുത്തിട്ട് വൈകി മാത്രം തരുന്ന ഒരാള്‍’ എന്നും, കളിയും കഴിഞ്ഞു സഞ്ജു നാട്ടിലും വന്നു കുറച്ച് താമസിച്ചാലും ഫോട്ടോ വന്നല്ലോ, ഇപ്പോഴെങ്കിലും ഫോട്ടോ ഇട്ടത് നന്നായി, സഞ്ജു വീട്ടിലെത്തി നിങ്ങൾ ഇനിയും വന്നില്ലേ എന്നും Iphone ഉള്ള ചങ്ക് അല്ലേ പിക് എടുത്ത് തന്നത്, പിക് കിട്ടിയത് തന്നെ ഭാഗ്യം എന്നുമൊക്കെ നിരവധിപ്പേർ കമന്റ് ചെയ്യുന്നുണ്ട്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home