ad
Deshabhimani

തീയേറ്ററിൽ കാണാൻ കഴിഞ്ഞില്ല? 'പെണ്ണും പൊറാട്ടും' ഒടിടിയിലേക്ക്, സ്ട്രീമിംങ് തീയതി പുറത്ത്

pennum porattum
വെബ് ഡെസ്ക്

Published on Mar 11, 2026, 01:09 PM | 1 min read

കൊച്ചി: നടൻ രാജേഷ് മാധവന്റെ ആദ്യ സംവിധാന സംരംഭമായ 'പെണ്ണും പൊറാട്ടും' ഒടിടിയിലേക്ക്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്‍റെ സ്ട്രീമിം​ഗ് അവകാശം സ്വന്തമാക്കിയിരുന്നത്. ചിത്രം വെള്ളിയാഴ്ച സ്ട്രീമിം​ഗ് ആരംഭിക്കും. മലയാളത്തിനൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലുമാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.


അന്താരാഷ്ട്ര ചലച്ചിത്രമേളകളായ ഐഎഫ്എഫ്ഐ ഗോവയിലും ഐഎഫ്കെയിലും നിരൂപക പ്രശംസയും പ്രേക്ഷക ശ്രദ്ധയും പിടിച്ചുപറ്റിയ ചിത്രം ഫെബ്രുവരി 13നാണ് തിയേറ്ററുകളിലെത്തിയത്. തിയേറ്റർ റിലീസിന് മുമ്പ് തന്നെ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരുന്നു.


പട്ടട എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. നൂറിലധികം പുതുമുഖങ്ങൾക്കൊപ്പം നാനൂറോളം പക്ഷിമൃഗാദികളും പ്രധാന വേഷങ്ങളിൽ എത്തുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ‘സുട്ടു’ എന്ന നായക്ക് ശബ്ദം നൽകിയിരിക്കുന്നത് ടൊവിനോ തോമസാണ്. ഗോപാലന്‍ മാസ്റ്റര്‍, ചാരുലത, ബാബുരാജ്, ബാബുരാജിന്റെ നായയായ സുട്ടു എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്.


‘ഭീഷ്മ പർവ്വം’,‘റാണി പത്മിനി’തുടങ്ങിയ ഹിറ്റ് സിനിമകളുടെ രചനാ പങ്കാളിയായിരുന്ന രവിശങ്കറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. സന്തോഷ് ടി കുരുവിളയും എസ് ടി കെ ഫ്രെയിംസ്, ബിനു ജോർജ് അലക്സാണ്ടർ എന്നീ ബാനറുകളിൽ ബിനു ജോർജ് അലക്സാണ്ടർ, ഷെറിൻ റേച്ചൽ സന്തോഷ് എന്നിവരാണ് നിര്‍മാണ പങ്കാളികള്‍. ചമൻ ചാക്കോയാണ് ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home