ad
Deshabhimani

ലോസ് ഏഞ്ചൽസ് ചലച്ചിത്ര മേളയിൽ ഉദ്ഘാടന ചിത്രമായി ‘പേട്രിയറ്റ്’

ലോസ് ഏഞ്ചൽസ് ചലച്ചിത്ര മേളയിൽ ഉദ്ഘാടന ചിത്രമായി ‘പേട്രിയറ്റ്’
വെബ് ഡെസ്ക്

Published on Mar 22, 2026, 07:56 PM | 1 min read

കൊച്ചി : മമ്മൂട്ടിയും മോഹൻലാലും 19 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന 'പേട്രിയറ്റ്' ആഗോളതലത്തിൽ ശ്രദ്ധനേടുന്നു. ഏപ്രിൽ 23ന് ചിത്രം തിയേറ്ററുകളിൽ എത്തുന്നതിന് മുന്നോടിയായി, 24-ാമത് 'ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിലെ' ഉദ്ഘാടന ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.


ഏപ്രിൽ 23 മുതൽ 26 വരെ നടക്കുന്ന മേളയിൽ പ്രദർശിപ്പിക്കുന്ന 27 ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി ഈ മലയാള ചിത്രം മാറി. ഇന്ത്യ കൂടാതെ പാകിസ്ഥാൻ, ജപ്പാൻ, സൗദി അറേബ്യ, യുഎസ്എ തുടങ്ങി പന്ത്രണ്ടോളം രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾക്കൊപ്പം 'പേട്രിയറ്റ്' മേളയിൽ പ്രദർശിപ്പിക്കും. മഹേഷ് നാരായണൻ സംവിധാനം നിർവഹിക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങിയ താരനിര ഉണ്ട്. താൻ ചിത്രത്തിൽ വില്ലൻ വേഷമാണ് കൈകാര്യം ചെയ്യുന്നതെന്ന് ഫഹദ് നേരത്തെ വെളിപ്പെടുത്തിയത് ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.


“വിമത ശബ്ദങ്ങൾ ദേശസ്‌നേഹത്തിന്റേതാണ്.. ദേശദ്രോഹികൾ നിറയുന്ന ഈ ലോകത്ത് ഒരു ദേശസ്‌നേഹിയാകൂ” എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം എത്തുന്നത്. തിയേറ്ററുകളിൽ എത്തുന്നതോടെ ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിക്കപ്പെടുമെന്നാണ് സിനിമാ ലോകം പ്രതീക്ഷിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home