ad
Deshabhimani

പേട്രിയറ്റിന്‍റെ സെൻസറിങ് പൂർത്തിയായി; 18 വർഷത്തെ കാത്തിരിപ്പിന് വിരാമം; മെയ് ഒന്നിന് തിയേറ്ററുകളിൽ

Patriot

ചിത്രത്തിന്‍റെ പോസ്റ്റര്‍

വെബ് ഡെസ്ക്

Published on Apr 27, 2026, 03:50 PM | 1 min read

കൊച്ചി: മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം ഉറ്റുനോക്കുന്ന മഹാനടന്മാരുടെ സംഗമം വെള്ളിത്തിരയിൽ യാഥാർത്ഥ്യമാകുന്നു. മമ്മൂട്ടിയും മോഹൻലാലും 18 വർഷങ്ങൾക്ക് ശേഷം നായകന്മാരായി ഒന്നിക്കുന്ന 'പേട്രിയറ്റ്' മെയ് ഒന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ സെൻസറിങ് നടപടികൾ പൂർത്തിയായി. യു/എ 16+ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.


മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊഡക്ഷനായാണ് വിലയിരുത്തപ്പെടുന്നത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബ്ലൂ ടൈഗേഴ്സ് ലണ്ടൻ, സി ആർ സലിം പ്രൊഡക്ഷൻസ് എന്നിവർ സഹനിർമ്മാതാക്കളാണ്.


സംഗീതം: സുഷിൻ ശ്യാം, ഛായാഗ്രഹണം: മാനുഷ് നന്ദൻ, എഡിറ്റിംഗ്: മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈൻ: ഷാജി നടുവിൽ, ജിബിൻ ജേക്കബ്.


ദർശന രാജേന്ദ്രൻ, ഷഹീൻ സിദ്ദിഖ്, പ്രകാശ് ബെലവാടി തുടങ്ങി ഇന്ത്യൻ സിനിമയിലെ കരുത്തുറ്റ നടീനടന്മാരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. സംഘട്ടന രംഗങ്ങൾക്ക് ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി എന്നിവർ നേതൃത്വം നൽകുന്നു. ആൻ മെഗാ മീഡിയയാണ് ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home