ad
Deshabhimani

’പാട്രിയറ്റ്’ സെറ്റിൽ പുതുവത്സരം ആഘോഷമാക്കി മമ്മൂട്ടി; വീ‍ഡിയോ വൈറൽ

mammootty
വെബ് ഡെസ്ക്

Published on Jan 01, 2026, 04:47 PM | 1 min read

കൊച്ചി: ‘പാട്രിയറ്റ്’ സെറ്റിൽ പുതുവത്സരം ആഘോഷിച്ച് മമ്മൂട്ടി. സെറ്റിൽ സ്റ്റൈലിഷ് ലുക്കിലെത്തിയ മമ്മൂട്ടി ക്രൂ അംഗങ്ങൾക്കൊപ്പം കേക്ക് മുറിച്ച് പുതുവർഷം ആഘോഷമാക്കിയത്. ‘പാട്രിയറ്റിന്‍റെ’ സംവിധായകൻ മഹേഷ് നാരായണൻ, നിർമാതാവ് ആന്റോ ജോസഫ്, ചങ്ങനാശ്ശേരി മീഡിയ വില്ലേജ് പ്രിന്‍സിപ്പൽ ഫാ. ജിന്റോ മുരിയങ്കിരി തുടങ്ങിയവർ അദ്ദേഹത്തിനൊപ്പം ആഘോഷത്തിൽ പങ്കുചേർന്നു. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വീ‍ഡിയോ പങ്ക് വെച്ചിരിക്കുന്നത്.





മോഹൻലാലും മമ്മൂട്ടിയും പതിനേ‍ഴ് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘പാട്രിയറ്റി’നെ വ്യത്യസ്തമാക്കുന്നു. 2026 വിഷു റിലീസായി എത്തുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home