തിയറ്ററുകള്‍ തകര്‍ക്കാന്‍ ലാലേട്ടനും മമ്മൂക്കയും; 'പേട്രിയറ്റ്' ഒഫീഷ്യൽ ടീസർ പുറത്ത്
കൊച്ചി: മലയാളത്തിലെ മഹാനടന്മാരെ മുഖ്യ കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്ത്. 17 വര്‍ഷത്തിനുശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചഭിനയിക്കുന്ന പേട്രിയറ്റ് എന്ന ചിത്രത്തിന്റെ ടീസറാണ് പുറത്തുവന്നത്. ആക്ഷൻ പവർ പാക്ക് ചിത്രമാണ് അണിയറിയിൽ ഒരുങ്ങുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. മമ്മൂട്ടി, മോഹന്‍ലാൽ, ഫഹദ് ഫാസിൽ, നയൻതാര, കുഞ്ചാക്കോ ബോബൻ, രേവതി, ദർശന രാജേന്ദ്രൻ, ഗ്രേസ് ആന്റണി എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടോബർ ഒന്നിനാണ് മമ്മൂട്ടി സിനിമയുടെ ഹൈദരാബാദിലെ ഷൂട്ടിങ് സെറ്റിൽ ജോയിൻ ചെയ്തത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടൻ ചികിത്സക്കായി ഇടവേളയെടുത്തത്. പിന്നീട് അദ്ദേഹം ചെന്നൈയിലെ വസതിയില്‍ വിശ്രമത്തിലുമായിരുന്നു. കഴിഞ്ഞമാസമാണ് അദ്ദേഹം പൂര്‍ണ ആരോഗ്യവാനായെന്നുള്ള വിവരം താരത്തിന്റെ അടുത്ത സുഹൃത്തായ നിര്‍മാതാവ് ആന്റോ ജോസഫ് അറിയിച്ചത്.
ആന്റോ ജോസഫാണ് സിനിമയുടെ നിർമാണം. ശ്രീലങ്ക, ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ഷൂട്ടിങ്.










0 comments