'പേട്രിയറ്റ്' പ്രൊമോഷനായി ഒന്നിച്ച് മമ്മൂട്ടിയും-മോഹൻലാലും; വീഡിയോ ഏപ്രിൽ 23 ന്

മമ്മൂട്ടി, മോഹൻലാൽ (ഇടത്) പേട്രിയറ്റ് സിനിമ പോസ്റ്റർ (വലത്)
കൊച്ചി : മലയാള സിനിമ കാത്തിരുന്ന മമ്മൂട്ടി-മോഹൻലാൽ കോമ്പോ 19 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രം 'പേട്രിയറ്റ്' മെയ് ഒന്നിന് തിയേറ്ററുകളിലെത്തും. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന എക്സ്ക്ലൂസീവ് ചാറ്റ് ഷോ ഏപ്രിൽ 23ന് വൈകുന്നേരം ആറ് മണിക്ക് ജിയോ ഹോട്ട്‌സ്റ്റാറിലൂടെ പുറത്തുവിടും.
മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം സിനിമയിലെ മറ്റു താരങ്ങളും അണിയറപ്രവർത്തകരും ഈ പ്രത്യേക പരിപാടിയിൽ പങ്കെടുക്കും.
ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ആക്ഷൻ ഡ്രാമയാണ്. ട്രയ്‌ലറിലെ മമ്മൂട്ടി-മോഹൻലാൽ ഫൈറ്റ് സീനുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം
നിർമിക്കുന്നത്. സിആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നിവർ സഹനിർമാതാക്കളാണ്. ജിനു ജോസഫ്, രാജീവ് മേനോൻ, പ്രകാശ് ബെലവാടി, ദർശന രാജേന്ദ്രൻ തുടങ്ങി വൻ താരനിരയും ചിത്രത്തിലുണ്ട്. വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ രണ്ട് ഇതിഹാസ താരങ്ങൾ ഒന്നിക്കുന്നത് കാണാനുള്ള ആവേശത്തിലാണ് ആരാധകർ.










0 comments