ad
Deshabhimani

നൂറ് കോടി ക്ലബിൽ കയറിയോ? 'പേട്രിയറ്റ്' ഇതുവരെ നേടിയത്

Patriot

പേട്രിയറ്റ് സിനിമയുടെ പോസ്റ്റർ

വെബ് ഡെസ്ക്

Published on May 18, 2026, 01:57 PM | 2 min read

തിരുവനസന്തപുരം : മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരുന്ന മമ്മൂട്ടി-മോഹൻലാൽ ചിത്രം 'പേട്രിയറ്റ്' തിയേറ്ററിൽ പ്രദർശനം തുടരുന്നു. വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ രണ്ട് ദൃശ്യവിസ്മയങ്ങൾ ഒന്നിച്ചെത്തിയ ഈ ബിഗ് ബജറ്റ് ചിത്രം റിലീസ് ദിനം മുതൽ വലിയ റെക്കോഡുകളാണ് സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്. നിലവിൽ ചിത്രത്തിന്റെ ആഗോള കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.


ആദ്യ ദിനം മാത്രം കേരളത്തിൽ നിന്ന് 8.30 കോടി രൂപയാണ് ചിത്രം നേടിയത്. കേരള ബോക്സ് ഓഫീസിന്റെ ചരിത്രത്തിൽ ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിങ് കളക്ഷനാണിത്. റിലീസ് ദിനത്തിൽ 7.25 കോടി രൂപ നേടിയ മോഹൻലാൽ ചിത്രം 'ഒടിയനെ' പിന്നിലാക്കിയാണ് 'പേട്രിയറ്റ്' ഈ നേട്ടം സ്വന്തമാക്കിയത്. നിലവിൽ 14.07 കോടി രൂപയോടെ പൃഥ്വിരാജ്-മോഹൻലാൽ ചിത്രം 'എമ്പുരാൻ' മാത്രമാണ് ഈ പട്ടികയിൽ മുന്നിലുള്ളത്.


റിലീസ് ദിനത്തിൽ 28.10 കോടി രൂപയാണ് ചിത്രം ആഗോള ഗ്രോസ് കളക്ഷനായി നേടിയത്. ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം, ആദ്യ മൂന്ന് ദിവസം കൊണ്ട് മാത്രം ചിത്രം 61.25 കോടി രൂപ സ്വന്തമാക്കിയിരുന്നു. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം 79.78 കോടി രൂപയാണ് ഇതുവരെയുള്ള ചിത്രത്തിന്റെ ആഗോള കളക്ഷൻ. ഉടൻ തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടംപിടിക്കുമെന്നാണ് സിനിമാ ലോകത്ത് നിന്നുള്ള സൂചനകൾ.


ഇന്ത്യയിലെ ഗ്രോസ് കളക്ഷൻ 36.53 കോടി രൂപയും ഓവർസീസ് കളക്ഷൻ 43.25 കോടി രൂപയുമാണ്. മമ്മൂട്ടിക്കും മോഹൻലാലിനും പുറമേ വലിയൊരു താരനിരയാണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണം. നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, രേവതി, ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.


വൻ ബജറ്റിൽ എത്തുന്ന ചിത്രത്തിന്റെ നിർമാണം ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകൻ മഹേഷ് നാരായണനാണ്. രാഹുൽ രാധാകൃഷ്ണനും മഹേഷ് നാരായണനും ചേർന്നാണ് എഡിറ്റിങ്. മനുഷ് നന്ദനാണ് ക്യാമറ. സംഗീതം - സുഷിൻ ശ്യാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home