ad
Deshabhimani

ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ സുധ കൊങ്കരയുടെ 'പരാശക്തി'; ജനുവരി 10ന് തിയറ്ററുകളിൽ

വെബ് ഡെസ്ക്

Published on Jan 05, 2026, 01:01 PM | 1 min read

ചെന്നൈ: ശിവകാർത്തികേയൻ നായകനാകുന്ന സുധ കൊങ്കര ചിത്രം 'പരാശക്തി'യുടെ ട്രെയിലർ പുറത്ത്. 1960 കളിൽ തമിഴ്‌നാട്ടിൽ നടന്ന ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ വളർന്നുവന്ന വിദ്യാർഥി പ്രസ്ഥാനത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. ഞങ്ങൾ ഹിന്ദി സംസാരിക്കുന്നവർക്ക് എതിരല്ല, ഹിന്ദി അടിച്ചേൽപ്പിക്കലിന് എതിരാണ് എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ഡയലോ​ഗ് സമീപകാലത്തെ സാമൂഹിക പശ്ചാത്തലത്തിലും പ്രസക്തമാണ്.


ഇന്ത്യൻ റെയിൽവേയിലെ ഉദ്യോ​ഗസ്ഥനായ ചെഴിയൻ എന്ന കഥാപാത്രത്തെയാണ് ശിവകാർത്തികേയൻ അവതരിപ്പിക്കുന്നത്. രവി മോഹൻ, അഥർവ മുരളി, ശ്രീലീല എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ജി വി പ്രകാശ് കുമാറാണ് പരാശക്തിയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ നൂറാമത്തെ ചിത്രമാണിത്.


രവി കെ ചന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സതീഷ് സൂര്യയും പ്രൊഡക്ഷൻ ഡിസൈൻ എം ആർ കാർത്തിക് രാജ്കുമാറുമാണ്. ഡോൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ ആകാശ് ഭാസ്‌കരൻ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രം ജനുവരി പത്തിന് തിയറ്ററുകളിലെത്തും. വിജയ്‍യുടെ അവസാന ചിത്രമായ ജനനായ​കനുമായാണ് ചിത്രം തിയറ്ററിൽ ഏറ്റുമുട്ടുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home