ad
Deshabhimani

'ഓപ്പറേഷൻ ത്രാൾ' ഞെട്ടിക്കുമോ? ആവേശമുയർത്തി ഫസ്റ്റ് ലുക്ക്

operation tral
വെബ് ഡെസ്ക്

Published on Apr 25, 2026, 03:52 PM | 2 min read

കൊച്ചി: സംഗീത സംവിധായകൻ രതീഷ് വേഗ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ജയസൂര്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ചിത്രം നിർമിക്കുന്നത് ഗുഡ്‍വിൽ എൻറർടെയ്ൻ‍മെന്റ്സ് ആണ്. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം ജമ്മു കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടൽ പ്രമേയമായാണ് എത്തുന്നതെന്നാണ് സൂചന. പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലാണ് വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്. ഈ വർഷം ക്രിസ്മസ് റിലീസായാണ് ചിത്രമെത്തുന്നത്.


അതിർത്തിയിൽ ഭീകരർ വളഞ്ഞ ഒരു ബസ്സും, അവിടെനിന്നും മിലിറ്ററി ക്യാമ്പിലേക്ക് സഹായം അഭ്യർത്ഥിച്ചു എത്തുന്ന വയർലെസ് സന്ദേശവും—ആദ്യ നിമിഷം തന്നെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്നതാണ് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ. രാജ്യസുരക്ഷാ ഏജൻസികളുടെ സങ്കീർണ്ണമായ പ്രവർത്തനങ്ങളും അവർ നേരിടുന്ന കടുത്ത വെല്ലുവിളികളുമാണ് സിനിമയുടെ കാതൽ. ചിത്രം ജയസൂര്യയുടെ കരിയറിലെ തന്നെ ഏറെ കരുത്തുറ്റ വേഷമാകും എന്നാണ് ലഭിക്കുന്ന സൂചനകൾ.


" 'ഓപ്പറേഷൻ ത്രാൾ' എന്റെ കരിയറിലെ ഏറ്റവും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ പ്രോജക്ടുകളിൽ ഒന്നാണ്. ദേശീയ സുരക്ഷയെ ആധാരമാക്കിയ ഈ കഥയിൽ ഹൈ-ഒക്ടേന്‍ ആക്ഷൻ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ പടത്തിന്റെ സ്കെയിൽ വളരെ വലുതാണ് - അത് പ്രേക്ഷകർ അനുഭവിച്ചറിയുമെന്നും ഇതിലെ ശക്തമായ സന്ദേശം രാജ്യത്തെ മുഴുവൻ പ്രേക്ഷകരിലേക്കും എത്തുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു" - ജയസൂര്യ പറഞ്ഞു.


നമുക്കുവേണ്ടി രാജ്യത്തെ കാത്തുസൂക്ഷിക്കുന്നവരുടെ നിശബ്ദമായ പോരാട്ടങ്ങളെയാണ് ഞാൻ അന്വേഷിക്കാൻ ആഗ്രഹിച്ചത്. ആരുടെയും ശ്രദ്ധയിൽപ്പെടാതെ രാജ്യസുരക്ഷയുടെ ഭാരം ഏറ്റുനിൽക്കുന്ന ഒരു പറ്റം മനുഷ്യരുടെ ശക്തിയെ പ്രതിഫലിപ്പിക്കുന്നതിനുള്ള എന്റെ ശ്രമമാണ് 'ഓപ്പറേഷൻ ത്രാൾ’ - സംവിധായകൻ രതീഷ് വേഗ പറഞ്ഞു.


മലയാളത്തിലെ ശ്രദ്ധേയരായ ടെക്നീഷ്യന്മാർ ഒന്നിക്കുന്ന ചിത്രത്തിൽ വലിയൊരു താരനിര തന്നെയാണ് ഒരുമിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളുടെ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും. ജമ്മു, പുൽവാമ, ലഡാക്ക്, ഉത്തരാഖണ്ഡ്, നൈനിറ്റാൾ, ഡെറാഡൂൺ, കശ്മീർ, ഡൽഹി, കോയമ്പത്തൂർ, കൊച്ചി, മലപ്പുറം, പൊന്നാനി, പാലക്കാട് ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം.


ഛായാഗ്രഹണം: നജോസ്, എഡിറ്റർ: ഷഫീഖ് വി ബി, സംഗീതം, പശ്ചാത്തലസംഗീതം: രതീഷ് വേഗ, പ്രോജക്ട് ഡിസൈനർ: നോബിൾ ജേക്കബ്, ആർ‍ട്ട് ഡയറക്ടർ: സജീഷ് താമരശ്ശേരി, കോസ്റ്റ്യൂം: സമീറ സനീഷ്, സരിത ജയസൂര്യ, മേക്കപ്പ്: റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉല്ലാസ് കൃഷ്ണ, സൗണ്ട് മിക്സിംഗ്: എം ആർ രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ: വിക്കി (റെസൊണൻസ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈൻസ്: ടെൻപോയിൻ്റ് മീഡിയ, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാൻ്റ് എൽഎൽപി, പിആർഒ: ആതിര ദിൽജിത്ത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home