ജയസൂര്യ ചിത്രം ‘ഓപ്പറേഷൻ ത്രാൾ’ ചിത്രീകരണം പൂർത്തിയായി

ഓപ്പറേഷൻ ത്രാൾ സിനിമയുടെ പോസ്റ്റർ (ഇടത്) രതീഷ് വേഗ, ജയസൂര്യ (വലത്)| Photo: Social Media
തിരുവനന്തപുരം : ജയസൂര്യയെ നായകനാക്കി രതീഷ് വേഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ‘ഓപ്പറേഷൻ ത്രാൾ’ ചിത്രീകരണം പൂർത്തിയായി. ഗുഡ് വിൽ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമിക്കുന്നത്. അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായാണ് സിനിമ ഒരുങ്ങുന്നത്. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ഉദ്യോഗസ്ഥനായ ഹർഷവർധൻ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്.
കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലും തുടർന്നുള്ള രഹസ്യാന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. ദേശീയ സുരക്ഷയെ ആസ്പദമാക്കി ഹൈ ഒക്ടെയ്ൻ ആക്ഷൻ രംഗങ്ങളോടെയാണ് ചിത്രം ഒരുക്കുന്നത്.
സായികുമാർ, സിദ്ദിഖ്, ആൻസൺ പോൾ, നന്ദു എന്നിവർക്കൊപ്പം ബോളിവുഡ് താരങ്ങളായ റിതിക സിങ്, വിനയ് റായ്, അമൈറ ദസ്തർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മലയാളത്തിലെയും ഇതര ഭാഷകളിലെയും നിരവധി താരങ്ങളും ചിത്രത്തിന്റെ ഭാഗമാണ്.
ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും രതീഷ് വേഗ തന്നെയാണ് ഒരുക്കുന്നത്. നജോസ് ഛായാഗ്രഹണവും ഷഫീഖ് വിബ. എഡിറ്റിംഗും നിർവഹിക്കുന്നു. സജീഷ് താമരശ്ശേരി പ്രൊഡക്ഷൻ ഡിസൈനറും സുനീഷ് സോദരൻ കലാസംവിധായകനുമാണ്. റോണക്സ് സേവ്യർ മേക്കപ്പും സമീറ സനീഷ്, സരിത ജയസൂര്യ എന്നിവർ കോസ്റ്റ്യൂം ഡിസൈനും നിർവഹിക്കുന്നു.
ഉല്ലാസ് കൃഷ്ണ ചീഫ് അസോസിയേറ്റ് ഡയറക്ടറും സുനിമോൾ ജോബി കോ-പ്രൊഡ്യൂസറുമാണ്. നോബിൾ ജേക്കബ് പ്രൊജക്റ്റ് ഡിസൈനറാണ്. എംആർ രാജകൃഷ്ണൻ സൗണ്ട് മിക്സിംഗും വിക്കി (റെസൊണൻസ് ഓഡിയോസ്) സൗണ്ട് ഡിസൈനും നിർവഹിക്കുന്നു.
പാലക്കാട്, കൊടൈക്കനാൽ, ജമ്മു കശ്മീർ, കുളു-മണാലി എന്നിവിടങ്ങളിലായി നൂറോളം ദിവസം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് ‘ഓപ്പറേഷൻ ത്രാൾ’ പൂർത്തിയായത്.










0 comments