ad
Deshabhimani

ഓണം കളറാക്കാൻ വമ്പൻ റിലീസുകൾ; മോഹൻലാൽ കാമിയോ, പൃഥ്വി-ദുൽഖർ ക്ലാഷ്: ഒപ്പം നിവിനും വിസ്മയയും സൂര്യയും

onam

Photo:Social Media

വെബ് ഡെസ്ക്

Published on Jul 04, 2026, 03:08 PM | 2 min read

തിരുവനന്തപുരം : സൂപ്പർതാര ചിത്രങ്ങളുടെ ക്ലാഷ് റിലീസുകൾ മലയാള സിനിമയിൽ അപൂർവമായിക്കൊണ്ടിരിക്കുന്ന കാലത്ത്, ഇത്തവണത്തെ ഓണം ബോക്‌സ് ഓഫീസിൽ വൻ മാറ്റത്തിന് വഴിയൊരുങ്ങുന്നു. ഓഗസ്റ്റ് മാസത്തിൽ വമ്പൻ ചിത്രങ്ങളാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. അതിൽ പ്രേക്ഷകർ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന രണ്ട് ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലറുകൾ ഒരേ ദിവസമാണ് റിലീസ് ചെയ്യുന്നത്.


ഒന്നിൽ പൃഥ്വിരാജ് നായകനാകുമ്പോൾ മറ്റൊന്നിൽ ദുൽഖർ സൽമാനാണ് എത്തുന്നത്. ഇതോടെ ഇത്തവണത്തെ ഓണം സീസണിൽ ബോക്‌സ് ഓഫീസ് റെക്കോഡുകൾ പലതും തിരുത്തിയെഴുതപ്പെടുമെന്ന് ഉറപ്പായി. ആക്ഷൻ ചിത്രങ്ങൾക്ക് പുറമെ റൊമാന്റിക് കോമഡിയും ഫാമിലി ഡ്രാമയും തമിഴ് ചിത്രവുമെല്ലാം ഈ ഓണക്കാലം കളറാക്കാൻ തിയേറ്ററുകളിലെത്തുന്നുണ്ട്.


മാമ്പറയ്ക്കൽ ആമിർ അലിയായി പൃഥ്വിരാജ്; കൂടെ മോഹൻലാലിന്റെ കാമിയോയും?


പൃഥ്വിരാജ്-വൈശാഖ്-ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന മാസ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലർ 'ഖലീഫ' ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട റിലീസുകളിൽ ഒന്നാണ്. ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കേന്ദ്ര കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. നടൻ മോഹൻലാൽ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന പേരിൽ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്ന റിപ്പോർട്ടുകളാണ് സിനിമയുടെ ഹൈലൈറ്റ്.


സ്വർണ്ണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിലൂടെ ബോളിവുഡ് താരം നീൽ നിതിൻ മുകേഷ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങളും ആക്ഷൻ രംഗങ്ങളും കൊണ്ട് സമ്പന്നമായ ഈ ചിത്രം ഓഗസ്റ്റ് 20നാണ് തിയേറ്ററുകളിൽ എത്തുക.


മൂന്ന് വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ദുൽഖർ; 'ഐ ആം ഗെയിം'


ഖലീഫ യ്‌ക്കൊപ്പം ഓഗസ്റ്റ് 20ന് തന്നെ ക്ലാഷ് റിലീസായി എത്തുന്നത് ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' ആണ്. ദുൽഖറിന്റെ ഒരു മലയാള ചിത്രത്തിനായി മൂന്ന് വർഷമായി കാത്തിരിക്കുന്ന ആരാധകർക്ക് മുന്നിലേക്ക് ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് ഒരുക്കുന്ന കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രവുമായാണ് താരം എത്തുന്നത്.


വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഷഹബാസ് റഷീദും ആദർശ് സുകുമാരനും ചേർന്നാണ്. ആന്റണി വർഗീസ്, തമിഴ് സംവിധായകനും നടനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ എന്നിവരടങ്ങുന്ന വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ജേക്സ് ബിജോയ് സംഗീതവും അൻപറിവ് മാസ്റ്റേഴ്സ് ആക്ഷനും കൈകാര്യം ചെയ്യുന്നു.


'പ്രേമലു' ടീമിനൊപ്പം നിവിൻ പോളി; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'


സർവംമായ യിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ നിവിൻ പോളി ഇത്തവണ ഓണം ആഘോഷമാക്കാൻ എത്തുന്നത് സൂപ്പർ ഹിറ്റ് സംവിധായകൻ ഗിരീഷ് എഡിക്കൊപ്പമാണ്. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രമാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ മമിത ബൈജുവാണ് നായിക. ലവ്, ലാഫ്റ്റർ, ഓണം എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം ഓഗസ്റ്റിൽ റിലീസ് ചെയ്യും.


വിസ്മയ മോഹൻലാലിന്റെ 'തുടക്കം'; സൂര്യയുടെ 'വിശ്വനാഥ് ആൻഡ് സൺസ്'


മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി നായികയായി അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം' ഓഗസ്റ്റിലെ മറ്റൊരു പ്രധാന ആകർഷണമാണ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ഈ ഫാമിലി ഡ്രാമ ചിത്രത്തിൽ മോഹൻലാലും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ആശിർവാദ് സിനിമാസ് നിർമിക്കുന്ന ചിത്രം ഓഗസ്റ്റ് 7ന് തിയേറ്ററുകളിലെത്തും. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ.


മലയാള ചിത്രങ്ങൾക്ക് പുറമെ സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'വിശ്വനാഥ് ആൻഡ് സൺസ്' കേരളത്തിലെ ഓണം റേസിലുണ്ട്. മമിത ബൈജു നായികയാകുന്ന ചിത്രത്തിന് ജിവി പ്രകാശ് കുമാറാണ് സംഗീതം.ഓഗസ്റ്റ് 14നാണ് ചിത്രത്തിന്റെ റിലീസ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home