ad
Deshabhimani

ദൃശ്യം 3ക്ക് ശേഷം പൃഥ്വിരാജ് ചിത്രം; ഫഹദ് പ്രൊജക്റ്റും അണിയറയിൽ: ജീത്തു ജോസഫ്

ദൃശ്യം 3ക്ക് ശേഷം പൃഥ്വിരാജ് ചിത്രം; ഫഹദ് പ്രൊജക്റ്റും അണിയറയിൽ: ജീത്തു ജോസഫ്

ജീത്തു ജോസഫ്, പ്രിത്വിരാജ് സുകുമാരൻ, ഫഹദ് ഫാസിൽ

വെബ് ഡെസ്ക്

Published on Apr 19, 2026, 05:05 PM | 1 min read

കൊച്ചി : ദൃശ്യം 3 യുടെ റിലീസ് ആവേശത്തിനിടെ തന്റെ പുതിയ പ്രൊജക്റ്റുകളെക്കുറിച്ച് വെളിപ്പെടുത്തി സംവിധായകൻ ജീത്തു ജോസഫ്. പൃഥ്വിരാജുമായി പുതിയ സിനിമയുടെ ചർച്ചകൾ നടക്കുന്നുണ്ടെന്നും എന്നാൽ ഇത് ആരാധകർ കാത്തിരിക്കുന്ന മെമ്മറീസി ന്റെ രണ്ടാം ഭാഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഭാവി പ്രൊജക്റ്റുകളെക്കുറിച്ച് മനസുതുറന്നത്.


ഫഹദ് ഫാസിലിനെ നായകനാക്കിയുള്ള ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായതായും ദൃശ്യം 3 യുടെ തിരക്കുകൾക്ക് ശേഷം പുതിയ ചിത്രത്തിന്റെ ജോലികളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യം 3യുടെ തെലുങ്ക് പതിപ്പിന്റെ രചനയും പുരോഗമിക്കുകയാണ്.


മേയ് 21ന് ദൃശ്യം 3 തിയേറ്ററുകളിൽ എത്തും. നാല് വർഷത്തിന് ശേഷം ജോർജ്കുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് മൂന്നാം ഭാഗത്തിന്റെ പ്രമേയം. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല ഇതെന്നും ജീത്തു വ്യക്തമാക്കി. ഷൂട്ടിങ്‌ പൂർത്തിയാകും മുൻപ് തന്നെ 350 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം റെക്കോഡ് തുകയ്ക്കാണ് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home