ad
Deshabhimani

ഫുൾ ഓൺ!! കൈ നിറയെ റിലീസുകളുമായി വിവിധ ഒടിടി പ്ലാറ്റ്ഫോമുകൾ

ott release december
വെബ് ഡെസ്ക്

Published on Dec 19, 2025, 01:43 PM | 2 min read

കൊച്ചി: വീക്കെൻഡ് കളറാക്കാൻ ഒടിടി പ്ലാറ്റ്ഫോമുകൾ തയ്യാറായി കഴിഞ്ഞു. കാണാൻ നിങ്ങളൊരുങ്ങിയോ..?? സിനിമകളും വെബ് സീരിസുകളുമായി ഒടിടി പ്ലാറ്റ്ഫോമുകൾ ഫുൾ ഓൺ ആണ്. വിശദമായി അറിയാം..


ഫാർമ: നിവിൻ പോളിയുടെ ആദ്യ വെബ് സീരിസായ ‘ഫാർമ’ ജിയോ ഹോട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. പിആർ അരുൺ ആണ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്. കെപി വിനോദ് ആയി നിവിനെത്തുന്ന ഈ മെഡിക്കൽ ഡ്രാമയിൽ ബിനു പപ്പു, നരേൻ, മുത്തുമണി, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, അലേഖ് കപൂർ തുടങ്ങിയ മികച്ച താരനിരയും അണിനിരക്കുന്നു.


ഇറ്റ് വെൽകം ടു ഡെറി: ഹൊറർ പശ്ചാത്തലത്തിലുള്ള സീരിസാണ് ‘ഇറ്റ് വെൽകം ടു ഡെറി’. സ്റ്റീഫൻ കിങ്ങിന്റെ ഇറ്റ് യൂണിവേഴ്സിന്റെ തുടർച്ചയായ സിരീസ് ജിയോഹോട്സ്റ്റാറിലാണ് കാണാനാവുക. എട്ട് എപ്പിസോഡുകളുള്ള സീരിസ് ആണിത്.


എമിലി ഇൻ പാരീസ് സീസൺ 5: റൊമാന്റിക് കോമഡി സീരിസായ ‘എമിലി ഇൻ പാരീസ് സീസൺ 5’ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ആൻഡ്രൂ ഫ്ലെമിങ് സംവിധാനം ചെയ്യുന്ന സീരിസിൽ ലിലി കോളിൻസ് എമിലി കോളിൻസായെത്തുന്നു. അഞ്ചാം സീസണിന് പത്ത് എപ്പിസോഡുകളുണ്ട്.


ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ്: പതിനൊന്ന് മാസത്തെ കാത്തിരിപ്പിന് ഒടുവിലാണ് മമ്മൂട്ടി ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ്’ ഒടിടിയിലെത്തുന്നത്. സീ 5ലാണ് സ്ട്രീമിങ് ആരംഭിച്ചിട്ടുള്ളത്. തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മോനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ഗോകുൽ സുരേഷും പ്രധാനവേഷത്തിലുണ്ട്.


വെയ്ക്ക് അപ്പ് ഡെഡ് മാൻ: ഡാനിയൽ ഗ്രെയ്ഗ് നായകനായ നൈവ്സ് ഔട്ടിന്റെ മൂന്നാം ഭാഗം ‘വെയ്ക്ക് അപ്പ് ഡെഡ് മാൻ’ നെറ്റ്ഫ്ലിക്സിൽ കാണാം. ഇൻവസ്റ്റിഗേഷൻ ത്രില്ലറായ ചിത്രം റിയാൻ ജോൺസണാണ് സംവിധാനം ചെയ്തിരിക്കുന്നത്.


സ്ട്രെയിഞ്ചർ തിങ്സ് സീസൺ 5: ‘സ്ട്രെയിഞ്ചർ തിങ്സ് സീസൺ 5’ രണ്ടാം ഭാഗം ഡിസംബർ 26 മുതൽ സീരിസ് നെറ്റ്ഫ്ലിക്സിൽ കാണാൻ കഴിയും. ഫിനാലെ സീസണായ അ‍ഞ്ചാം സീസണിന്റെ രണ്ടാം ഭാഗത്തിൽ മൂന്ന് എപ്പിസോഡുകളാണ് ഉണ്ടാകുക. ലോകമെമ്പാടും ആരാധകരുള്ള സൈ ഫൈ സീരിസിന് കാത്തിരിപ്പ് ഇനി ഏറെയില്ലെന്ന് സാരം.


രാത് അകേലി ഹെ പാർട് 2: നവാസുദ്ദീൻ സിദ്ദിഖിയും രാധിക ആപ്തെയും മുഖ്യവേഷത്തിലെത്തുന്ന ത്രില്ലർ ‘രാത് അകേലി ഹേ ബൻസാൽ മർഡേഴ്സ്’ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു. 2020ൽ ഹിറ്റായിരുന്ന രാത് അകേലിയുടെ രണ്ടാം ഭാഗമാണിത്. ചിത്രം ഹണി ട്രെഹാൻ സംവിധാനം ചെയ്തിരിക്കുന്നു


ദ് ഗ്രെയ്റ്റ് ഫ്ലഡ്: കൊറിയൻ സയന്റിഫിക് ത്രില്ലർ സിനിമയായ ‘ദ ഗ്രെയ്റ്റ് ഫ്ലഡ്’ നെറ്റ്ഫ്ലികിസിലെത്തിയിട്ടുണ്ട്. ലോകാവസാനം പോലൊരു പ്രളയത്തിൽ അമ്മയും കുഞ്ഞ് മകനും ഉൾപ്പെട്ട സർവൈവൽ ത്രില്ലർ‍‌ കൂടിയാണ് സിനിമ.


ഫെമിനിച്ചി ഫാത്തിമ: ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ‘ഫെമിനിച്ചി ഫാത്തിമ’. മനോരമ മാക്സിലൂടെ ചിത്രം കാണാം. ഡിസംബർ 12 മുതൽ സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും തമർ കെവിയും ചേർന്ന് നിർമിച്ച ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിന് എത്തിച്ചത്.


"ഓൾ ഇന്ത്യ റാങ്കേഴ്‌സ്" (AIR): തെലുങ്കിൽ ഇറങ്ങിയ കോമ‍ഡി ഡ്രാമ വെബ് സീരീസാണിത്. നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംങ്ങ് ആരംഭിച്ചിരിക്കുന്നത്. കോളേജ് ജീവിതത്തെയും പരീക്ഷാ സമ്മർദ്ദത്തെയും പശ്ചാത്തലമാക്കിയുള്ള സീരീസാണിത്. ഹർഷ് റോഷൻ, ഭാനു പ്രകാശ്, ജയതീർത്ഥ മൊളുഗു തുടങ്ങിയവർ അഭിനയിക്കുന്നു. ഒരു കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്കിടയിലെ സൗഹൃദത്തിന്റെ കഥയാണിത്.


ലിറ്റിൽ ഹാർട്സ്: തെലുങ്ക് റൊമാന്റിക് കോമഡി ചിത്രമാണിത്. മൗലി തനൂജും ശിവാനി നഗരവും അഭിനയിച്ചിരിക്കുന്നു. തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രം നെറ്റ്ഫ്ലികിസിലൂടെ കാണാനാവും.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home