നല്ല ഫ്രഷ് കഥയുണ്ടോ, എങ്കിൽ പണിയുണ്ട്; പുത്തൻ എഴുത്തുകാരെ തേടി നെറ്റ്ഫ്ലിക്സ് ഇന്ത്യ

മുംബൈ: ഇന്ത്യയിലെ വളർന്നുവരുന്ന എഴുത്തുകാരെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും പദ്ധതിയുമായി നെറ്റ്ഫ്ലിക്സ് ഇന്ത്യ. പ്രൊഫഷണൽ നിലവാരമുള്ള കഥകളെ സീരീസ് ആക്കി അവതരിപ്പിക്കുന്നതിന് 'നെറ്റ്ഫ്ലിക്സ് നെക്സ്റ്റ്‌ജെൻ ഇന്ത്യ റൈറ്റേഴ്സ് പ്രോഗ്രാം' ഇന്ത്യയിൽ ആരംഭിക്കുകയാണ്. ഫ്രാൻസിനും നെതർലൻഡ്സിനും ശേഷം നെറ്റ്ഫ്ലിക്സ് ഈ പദ്ധതി നടപ്പിലാക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യൻ കഥകൾക്ക് ആഗോളതലത്തിൽ കൂടുതൽ സ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തിലാണ് നീക്കം.
രണ്ട് മാസത്തെ ഹൈബ്രിഡ് (ഓൺലൈനായും നേരിട്ടും) പരിശീലന പരിപാടിയാണ് നെറ്റ്ഫ്ലിക്സ് ഒരുക്കിയിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിദഗ്ധരിൽ നിന്ന് പരിശീലനവും ശിൽപശാലകളും പ്രായോഗിക മാർഗനിർദ്ദേശങ്ങളും ലഭിക്കും. ഒരു സ്ക്രിപ്റ്റഡ് സീരീസ് നിർമിക്കുന്നതിന്റെ സമഗ്രമായ പ്രക്രിയയെക്കുറിച്ച് മനസ്സിലാക്കാൻ ഈ പ്രോഗ്രാം അവരെ സഹായിക്കുമെന്നാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യ അറിയിച്ചിട്ടുള്ളത്.
പ്രോഗ്രാമിലേക്കുള്ള അപേക്ഷകൾ സെപ്തംബർ 1 വരെ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ https://nextgen.netflix.net എന്ന മെയിലിലേക്ക് അയക്കാം.











0 comments