ഷാരൂഖ് ആരാധകരെ നിരാശരാക്കി നെറ്റ്ഫ്ലിക്സ്; ക്ലാസിക് ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾ സ്ട്രീമിങ് അവസാനിപ്പിക്കുന്നു

മുംബൈ: ഷാരൂഖ് ഖാന്റെ നാല് ജനപ്രിയ ചിത്രങ്ങളുടെ സ്ട്രീമിങ് അവസാനിപ്പിക്കാനൊരുങ്ങുകയാണ് നെറ്റ്ഫ്ലിക്സ്. ലൈസൻസ് കാലാവധി കഴിയുന്നതിനാലാണ് ഈ തീരുമാനം. കുച്ച് കുച്ച് ഹോതാ ഹേ, കഭി ഖുശി കഭി ഗം, കൽ ഹോ നാ ഹോ, കഭി അൽവിദ നാ കെഹന എന്നീ ചിത്രങ്ങളാണ് നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്യുന്നവ.
ഈ സിനിമകൾ നെറ്റ്ഫ്ലിക്സിൽ കാണാനുള്ള അവസാന തീയതി ഫെബ്രുവരി 28 ആണ്. കൽ ഹോ നാ ഹോ ഒഴികെയുള്ള മൂന്ന് ചിത്രങ്ങളും കരൺ ജോഹർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. നിഖിൽ അദ്വാനിയാണ് കൽ ഹോ നാ ഹോയുടെ സംവിധാനം. നാല് ചിത്രങ്ങളും ധർമ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമിച്ചിരിക്കുന്നത്. ഷാരൂഖിന്റെ ആദ്യകാല ചിത്രങ്ങളിലൊന്നായ ഡ്യൂപ്ലിക്കേറ്റും ഉടൻ നീക്കം ചെയ്യപ്പെടും.
ഷാരൂഖ് ചിത്രങ്ങൾക്ക് പുറമേ ഏറെ ജനപ്രിയമായ ഒരുപിടി ബോളിവുഡ് ചിത്രങ്ങളും സ്ട്രീമിങ് അവസാനിപ്പിക്കും. ദോസ്താന, യേ ജവാനി ഹേ ദിവാനി, സ്റ്റുഡന്റ് ഓഫ് ദി ഇയർ, ഹംപ്റ്റി ശർമ്മ കി ദുൽഹനിയ, അഗ്നിപഥ്, ബ്രദേഴ്സ്, കപൂർ ആൻഡ് സൺസ്, ശാന്താർ, കാൽ എന്നിവയാണവ. ഈ ചിത്രങ്ങളും ഫെബ്രുവരി 28ഓടെ നെറ്റ്ഫ്ലിക്സിൽ നിന്നും അപ്രത്യക്ഷമാകും.










0 comments