ഒരു നാടൻ സൈ-ഫൈ; ചാക്കോച്ചൻ- മഞ്ജു വാര്യർ ചിത്രം ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക് പുറത്ത്

കൊച്ചി: ഒരു പതിറ്റാണ്ടിന് ശേഷം ചാക്കോച്ചനും മഞ്ജു വാര്യറും ഒന്നിക്കുന്ന ചിത്രം ‘നേരെ ചൊവ്വ’ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി. നാടൻ വേഷത്തിൽ ലുങ്കി മടക്കിയുടുത്ത് നിൽക്കുന്ന ചാക്കോച്ചനും പശ്ചാത്തലത്തിലെ ചൊവ്വാ ഗ്രഹവും പോസ്റ്ററിൽ കൗതുകമുണർത്തുന്നുണ്ട്. ഇതിനോടൊപ്പം പുറത്തിറങ്ങിയ രസകരമായ പ്രോമോ വീഡിയോയിൽ ബഹിരാകാശ യാത്രികന്റെ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. നർമ്മത്തിന് പ്രാധാന്യം നൽകിക്കൊണ്ട്, മലയാള സിനിമയിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത ഒരു 'സയൻസ് ഫിക്ഷൻ' ചിത്രമായിരിക്കും ഇതെന്ന് പോസ്റ്ററും വീഡിയോയും സൂചന നൽകുന്നു.
വി & വി ഗ്ലോബൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിനീഷ് വർഗ്ഗീസ് നിർമ്മിക്കുന്ന ‘നേരെ ചൊവ്വ’, ‘ഫാലിമി’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ അസോസിയേറ്റ് ഡിറക്ടർ ആയ രഞ്ജിത് വർമ്മയാണ് സംവിധാനം ചെയ്യുന്നത്. ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായ ജോഡിയായിരുന്നു ചാക്കോച്ചൻ - മഞ്ജു വാര്യർ കോമ്പോ. ഫാലിമി, തലൈവർ തമ്പി തലൈമയിൽ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ നിതീഷ് സഹദേവ് ഈ ചിത്രത്തിൽ ക്രിയേറ്റീവ് പ്രൊഡ്യൂസറായുണ്ട്. മാർട്ടിൻ ജോർജ്ജ് ആറ്റവേലിൽ ആണ് എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ.
രചന: രമേഷ് രഞ്ജിത്, സനിഷ് സുബ്രഹ്മണ്യൻ, ഛായാഗ്രഹണം: ബബ്ലു അജു, സംഗീത സംവിധാനം: അങ്കിത് മേനോൻ, വസ്ത്രാലങ്കാരം: മെൽവി ജെ, ആർട്ട് ഡിറക്ടർ: അജി കുറ്റിയാണി, പ്രോജെക്ട് സപ്പോർട്ട്: ധന്യ വിനിഷ്, ചീഫ് അസോസിയേറ്റ് ഡിറക്ടർ: അനീഷ് ജോർജ്ജ്, വിതരണം: മാജിക് ഫ്രെയിംസ് റിലീസ്, ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബബിൻ ബാബു, റീ റെക്കോർഡിങ് മിക്സർ: ഫസൽ എ ബക്കർ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോടൂത്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽഎൽപി, പിആർ: ഹെയിൻസ്.










0 comments