ad
Deshabhimani

ദുൽഖറിനും നസ്ലെനുമൊപ്പം ഒന്നിക്കാൻ നാനി; അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ സിനിമകൾ

ദുൽഖറിനും നസ്ലെനുമൊപ്പം ഒന്നിക്കാൻ നാനി; അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ സിനിമകൾ
വെബ് ഡെസ്ക്

Published on Mar 30, 2026, 01:32 PM | 1 min read

ഹൈദരാബാദ് : തെലുങ്ക് സിനിമ താരം നാനി നിർമ്മാണ രംഗത്തേക്ക്. നടന്റെ നിർമ്മാണ കമ്പനിയായ 'വോൾ പോസ്റ്റർ സിനിമ'യിലൂടെ മലയാളത്തിലെ മുൻനിര താരങ്ങളായ ദുൽഖർ സൽമാൻ, നസ്ലെൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പുതിയ ചിത്രങ്ങൾ ഒരുങ്ങുന്നതായി റിപ്പോർട്ട്. നസ്ലെൻ ചിത്രത്തിന്റെ സംവിധാനം മുരളികാന്തും ദുൽഖർ ചിത്രത്തിന്റേത് റാം ജഗദീഷുമാണ്

നിർവഹിക്കുന്നത്. 'ഈച്ച', 'ജെഴ്സി' എന്നീ സിനിമകളിലൂടെ കേരളത്തിലും ആരാധകരെ നേടിയെടുത്ത നാനിയുടെ നിർമ്മാണരംഗത്തെ ഈ ചുവടുവെപ്പ് വലിയ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ ഉറ്റുനോക്കുന്നത്.


അതേസമയം, നാനിയുടെ ബിഗ് ബജറ്റ് ആക്ഷൻ ചിത്രം 'ദി പാരഡൈസ്' ആഗസ്റ്റ് 21ന് തീയേറ്ററുകളിലെത്തും. 'ദസറ'യ്ക്ക് ശേഷം സംവിധായകൻ ശ്രീകാന്ത് ഒഡേലയും നാനിയും വീണ്ടും ഒന്നിക്കുന്ന ചിത്രം അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. സംഗീതം അനിരുദ്ധ് രവിചന്ദർ.


ദുൽഖർ സൽമാന്റെ 'ഐ ആം ഗെയിം', രജനികാന്തിന്റെ 'ജയിലർ 2' എന്നീ ചിത്രങ്ങൾക്കൊപ്പമാണ് 'ദി പാരഡൈസ്' റിലീസ് ചെയ്യുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും നാനി ചിത്രത്തിന് കടുത്ത മത്സരം നേരിടേണ്ടി വരുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ജികെ വിഷ്ണു ഛായാഗ്രഹണവും നവീൻ നൂലി എഡിറ്റിങും നിർവഹിക്കുന്ന ചിത്രം നാനിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home