സംവിധായകനാകാൻ നസ്ലിൻ; ഒപ്പം ഷറഫുദ്ദീനും സംഗീതും; 'മോളിവുഡ് ടൈംസ്' ടീസർ പുറത്ത്

നസ്ലിൻ
തിരുവനന്തപുരം : മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മോളിവുഡ് ടൈംസി ന്റെ ഒഫീഷ്യൽ ടീസർ റിലീസായി. യുവനടൻ നസ്ലിൻ നായകനാകുന്ന ചിത്രം ജൂൺ അഞ്ചിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രം നിർമിക്കുന്നത്.
സിനിമ സംവിധായകനാകണമെന്ന വലിയ മോഹവുമായി നടക്കുന്ന വിനീത് മാധവൻ എന്ന കൗമാരക്കാരനായാണ് താരം ചിത്രത്തിലെത്തുന്നത്. ചിത്രത്തിൽ സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മലയാള സിനിമയിലെ നിരവധി പ്രമുഖ താരങ്ങൾ ചിത്രത്തിൽ കാമിയോ റോളുകളിൽ എത്തുന്നു എന്ന പ്രത്യേകതയും മോളിവുഡ് ടൈംസിനുണ്ട്.
രാമു സുനിലും അഭിനവ് സുന്ദർ നായകും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. വിശ്വജിത് ഒടുക്കത്തിൽ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കുന്നു. നിധിൻ രാജ് അരോൾ, അഭിനവ് സുന്ദർ നായക് എന്നിവർ ചേർന്നാണ് എഡിറ്റിംഗ്.
മറ്റ് അണിയറ പ്രവർത്തകർ: പ്രൊഡക്ഷൻ കൺട്രോളർ- സുധർമൻ വള്ളിക്കുന്ന്, ആർട്ട് ഡയറക്ടർ- ആഷിക് എസ്, കോസ്റ്റ്യൂം ഡിസൈൻ- മാഷർ ഹംസ, മേക്കപ്പ്- റോണക്സ് സേവ്യർ, സ്റ്റിൽസ്- ബോയക്ക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാജേഷ് അടൂർ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്- എസ്സാ കെ എസ്തപ്പാൻ, അസോസിയേറ്റ് ഡയറക്ടർ- കെവിൻ കരിപ്പേരി, ചീഫ് അസോസിയേറ്റ് ക്യാമറമാൻ- സുമേഷ് മോഹൻ, ഫിനാൻസ് കൺട്രോളർ- ശിവകുമാർ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിംഗ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- ഡിജി ബ്രിക്സ്, കളറിസ്റ്റ്- ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്സ്- ജോബിൻ ജോസഫ്, പരസ്യകല- യെല്ലോ ടൂത്ത്സ്, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്. സെൻട്രൽ പിക്ചേഴ്സ് ചിത്രം തിയേറ്ററുകളിലെത്തിക്കും. പി ആർ ഒ- എ എസ് ദിനേശ്.










0 comments