ad
Deshabhimani

നസ്ലിന്റെ 'മോളിവുഡ് ടൈംസ്' മെയ് 14ന് തീയേറ്ററുകളിൽ

mollywood
വെബ് ഡെസ്ക്

Published on Feb 15, 2026, 05:51 PM | 1 min read

കൊച്ചി: നസ്ലിനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസിന്റെ റിലീസ് തീയതി പുറത്ത്. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ നസ്ലിൻ തന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നുണ്ട്. വിനീത് മാധവൻ എന്ന പ്ലസ്ടു വിദ്യാർഥി ആയാണ് താരം ചിത്രത്തിലെത്തുന്നത്.‘സിങ്കം സിങ്കിളാ താൻ വരും’ എന്ന ടാഗ്‍ലൈനോടെയാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്.


നസ്ലിൻ അവതരിപ്പിക്കുന്ന വിനീത് മാധവൻ തനിക്കു തന്നെ എഴുതുന്ന പ്രേമലേഖനത്തിന്റെ രൂപത്തിലാണ് പ്രമോഷൻ വീഡിയോ പുറത്ത് വന്നത്. ‘ഓസ്കർ പ്രതീക്ഷിച്ചിരിക്കുന്ന പ്ലസ്ടു പയ്യൻ’ എന്നാണ് വിനീത് മാധവൻ സ്വയം പരിചയപ്പെടുത്തുന്നത്. 'സെൽഫ് ലവ് ഈസ് ബെസ്റ്റ് ലവ്’ എന്നും വിനീത് മാധവൻ കുറിക്കുന്നു.


മേയ് 15ന് ചിത്രം പ്രദർശനത്തിന് എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്' എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മോളിവുഡ് ടൈംസ്'. ‘രേഖാചിത്രം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് രാമു സുനിലാണ് ‘മോളിവുഡ് ടൈംസി’ന് തിരക്കഥ ഒരുക്കുന്നത്. നസ്ലിനെക്കൂടാതെ സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജേക്സ് ബിജോയ് ആണ് സംഗീതം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home