ad
Deshabhimani

വിനീത് മാധവൻ മെയ് 14ന് എത്തില്ല; നസ്ലിന്റെ 'മോളിവുഡ് ടൈംസ്' റിലീസ് മാറ്റി

Naslen

നസ്ലിൻ

വെബ് ഡെസ്ക്

Published on May 01, 2026, 02:04 PM | 1 min read

തിരുവനന്തപുരം : നസ്ലിൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന അഭിനവ് സുന്ദർ നായക് ചിത്രം 'മോളിവുഡ് ടൈംസി'ന്റെ റിലീസ് തീയതി മാറ്റി. പുതിയ അറിയിപ്പ് പ്രകാരം ചിത്രം ജൂൺ അഞ്ചിന് തിയേറ്ററുകളിലെത്തും. മുൻപ് മെയ് 14 ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.


സിനിമ സംവിധായകനാകണമെന്ന മോഹവുമായി നടക്കുന്ന വിനീത് മാധവൻ എന്ന കൗമാരക്കാരനായാണ് നസ്‌ലൻ ചിത്രത്തിൽ അഭിനയിക്കുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് മോളിവുഡ് ടൈംസ് നിർമ്മിക്കുന്നത്. രാമു സുനിൽ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്. നിധിൻ രാജ് അരോൾ, അഭിനവ് സുന്ദർ നായക് എന്നിവർ ചേർന്നാണ് എഡിറ്റിങ്. സൗണ്ട് ഡിസൈൻ & മിക്സിങ് വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്, കോസ്റ്റും: മാഷർ ഹംസ, മേക്കപ്പ്: റോണെക്സ് സേവിയർ.


പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, വിഎഫ്‌എക്സ്: ഡിജി ബ്രിക്സ്, കളറിസ്റ്റ്: ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്സ്: ജോബിൻ ജോസഫ്, പിആർഒ: എഎസ് ദിനേശ്, സ്റ്റിൽസ് ബോയക്, ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ എന്റർടെയ്‌ൻമെന്റ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.


2025ലെ ഓണം റിലീസായി എത്തിയ 'ലോക ചാപ്റ്റർ വൺ: ചന്ദ്ര' യാണ് നസ്ലിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ഈ ചിത്രം 300 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം എത്തുന്ന താരത്തിന്റെ ചിത്രത്തിനായി വലിയ ആവേശത്തോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home