ad
Deshabhimani

സിനിമയ്ക്കുള്ളിലെ കഥ: 'മോളിവുഡ് ടൈംസ്' റിലീസ് തീയതി പുറത്ത്

mollywood times
വെബ് ഡെസ്ക്

Published on Jan 14, 2026, 03:13 PM | 1 min read

കൊച്ചി: നസ്ലിനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസിന്റെ റിലീസ് തീയതി പുറത്ത്. ചിത്രം മെയ് 15ന് തീയേറ്ററുകളിൽ എത്തുമെന്ന് നിർമാതാവ് ആഷിക് ഉസ്മാൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ചിത്രത്തിന്റെ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. നസ്ലിൻ പുത്തൻ ലുക്കിലാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. സുന്ദര സുരഭിലമായ ജീവിതം എന്ന മിഥ്യാ സങ്കല്പത്തിൽ വിശ്വസിക്കുന്നവർ ഈ സിനിമ കാണരുത്' എന്ന ടാഗ്‌ലൈനോടെയാണ് പോസ്റ്റർ പുറത്തിറങ്ങിയത്.


സിനിമയ്ക്ക് പിന്നിലെ സിനിമയെ തന്നെ പ്രമേയമാക്കുന്ന ചിത്രത്തിൽ സംഗീത്, ഷറഫുദ്ദീൻ എന്നിവർക്കൊപ്പം മലയാള സിനിമയിലെ നിരവധി പേരുടെ കാമിയോ വേഷങ്ങളും ചിത്രത്തിൽ പ്രതീക്ഷിക്കാവുന്നതാണ്. സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ്: നിധിൻ രാജ് അരോൾ, സൗണ്ട് ഡിസൈൻ- മിക്‌സിംഗ്: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്, വസ്ത്രാലങ്കാരം: മാഷർ ഹംസ, മേക്കപ്പ്: റോണെക്‌സ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ:സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ:ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ:രാജേഷ് അടൂർ, കളറിസ്റ്റ്:ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്‌സ്:ജോബിൻ ജോസഫ്, പിആർഒ എ എസ് ദിനേശ് , സ്റ്റിൽസ്:ബോയക്, ഡിസൈൻസ്:യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home