ad
Deshabhimani

അഭിനയം മാത്രമല്ല കിടിലൻ ഡാൻസുമുണ്ട്: നസ്‍ലെൻ... 'അപ്നാ ഫ്രൈഡേ ആയേ​ഗാ'

വെബ് ഡെസ്ക്

Published on Apr 11, 2026, 08:39 AM | 1 min read

കൊച്ചി: അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന 'മോളിവുഡ് ടൈംസ്' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. നസ്‌ലെൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ 'അപ്ന ഫ്രൈഡേ ആയേഗാ' എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. നസ്‌ലിന്റെ കിടിലൻ ഡാൻസും പുതിയ ലുക്കും ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ തരം​ഗമായിട്ടുണ്ട്. ഇതുവരെ കണ്ടതിൽ നിന്നും തികച്ചും വ്യത്യസ്തമായ സ്റ്റൈലിഷ് ലുക്കിലാണ് നസ്‌ലിൻ ഈ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു പക്കാ ഡാൻസ് നമ്പറായി ഒരുക്കിയിരിക്കുന്ന പാട്ടിൽ താരത്തിന്റെ ചടുലമായ നൃത്തച്ചുവടുകളാണ് പ്രധാന ആകർഷണം.


'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ഈ ചിത്രം 'സിനിമയ്ക്കുള്ളിലെ സിനിമ'യുടെ കഥയാണ് പറയുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. നസ്‌ലെൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ. കൂടാതെ നിരവധി പ്രമുഖ താരങ്ങൾ കാമിയോ റോളുകളിൽ എത്തുന്നുണ്ട്.


വിനായക് ശശികുമാർ വരികൾ എഴുതിയ ഗാനത്തിനായി സംഗീതം ഒരുക്കിയത് ജേക്സ് ബിജോയ് ആണ്. രാമു സുനിൽ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിശ്വജിത്ത് ഒടുക്കത്തിൽ ആണ് ഛായാഗ്രഹണം. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദും കോസ്റ്റ്യൂം മാഷർ ഹംസയുമാണ് നിർവഹിച്ചിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം നസ്‌ലെന്റെ കരിയറിലെ മറ്റൊരു വേറിട്ട കഥാപാത്രമായിരിക്കുമെന്ന സൂചനയാണ് പുതിയ ഗാനം നൽകുന്നത്.


എഡിറ്റിംഗ്: നിധിൻ രാജ് അരോൾ & ഡയറക്ടർ, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്, മേക്കപ്പ്: റോണെക്‌സ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, വിഎഫ്എക്‌സ്: ഡിജി ബ്രിക്സ്, കളറിസ്റ്റ്: ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്സ്: ജോബിൻ ജോസഫ്, പിആർഒ: എ എസ് ദിനേശ്, സ്റ്റിൽസ്: ബോയക്, ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home