ad
Deshabhimani

തിയറ്ററുകളിൽ റിലീസുകളുടെ പെരുമഴക്കാലം; ജൂണിൽ 'മോളിവുഡ് ടൈംസ്' മുതൽ 'അനന്തൻ കാട്' വരെ

movies released in june
വെബ് ഡെസ്ക്

Published on Jun 03, 2026, 10:06 AM | 2 min read

കൊച്ചി: സിനിമാപ്രേമികൾക്ക് ആവേശമേകാൻ ജൂൺ മാസത്തിൽ തിയറ്ററുകളിൽ പുതിയ റിലീസുകളുടെ പെരുമഴക്കാലം എത്തുന്നു. ഈ മാസത്തെ പുതിയ സിനിമകൾ ഏതൊക്കെ എന്നറിയണ്ടെ? പറയാം. ഗ്രാമീണ പശ്ചാത്തലത്തിലുള്ളതും പകയും പ്രതികാരവും നിറഞ്ഞ സിനിമകൾ മുതൽ ചലച്ചിത്ര സ്വപ്നങ്ങളും ഹൊറർ കോമഡികളും സാഹസികതകളും വരെ നിറഞ്ഞ വ്യത്യസ്തമായ പ്രമേയങ്ങളുമായണ് ഈ ആഴ്ച ഒട്ടേറെ സിനിമകൾ പ്രേക്ഷകരിലേക്ക് എത്തുന്നത്.


രാം ചരൺ നായകനാകുന്ന തെലുങ്ക് ചിത്രം 'പെദ്ധി' ജൂൺ നാലിന് തിയറ്ററുകളിലേക്ക് എത്തും. നസ്‍ലിൻ നായകനായെത്തുന്ന അഭിനവ് സുന്ദർ നായക് ചിത്രം 'മോളിവുഡ് ടൈംസി'ൻറെ റിലീസ് ജൂൺ 5നാണ്. ജയറാമും ഉർവശിയും ഏറെ നാളുകൾക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന 'പരിമള ആൻഡ് കോ' എന്ന തമിഴ് ചിത്രത്തിൻറെ റിലീസും 5നാണ്. ആര്യ നായകനായെത്തുന്ന 'അനന്തൻ കാട്' എന്ന ചിത്രം 25ന് പ്രേഷകർക്ക് മുന്നിലെത്തും. 'വരവ്' എന്ന ഷാജി കൈലാസ് - ജോജു ജോർജ്ജ് ചിത്രവും ജൂണിൽ റിലീസിന് എത്തുന്നുണ്ട്. ഇംഗ്ലീഷ് ചിത്രം സ്കെയറി മൂവിയും ഈ മാസം 5ന് തിയറ്ററുകളിൽ റിലീസാകും.


'അനന്തൻ കാട്' ഞെട്ടിക്കുമോ?


പ്രേക്ഷക - നിരൂപക ശ്രദ്ധ നേടിയ 'ടിയാൻ' സിനിമയ്ക്ക് ശേഷം ശ്രദ്ധേയ തിരക്കഥാകൃത്ത് മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് 'അനന്തൻ കാട്'. തമിഴ് നടൻ ആര്യയാണ് ചിത്രത്തിലെ നായകൻ. തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ഈ ചിത്രത്തിൽ എത്തുന്നത്.


വൻവിജയമായി മാറിയ ‘മാർക്ക് ആൻറണി’ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ് വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്. 'കാന്താര'യുടെ രണ്ട് ഭാഗങ്ങളുടേയും സംഗീത സംവിധായകനായ ബി അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിലെത്തുന്ന സിനിമ കൂടിയാണിത് എന്ന പ്രത്യേകതയുമുണ്ട്.


ഇന്ദ്രൻസ്, മുരളി ഗോപി, 'പുഷ്പ' സിനിമയിലൂടെ ശ്രദ്ധേയനായ സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ്‌ മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിലും തമിഴിലുമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'അനന്തൻ കാടി'ൽ ഒട്ടേറെ അന്യഭാഷ താരങ്ങളും ഒരുമിക്കുന്നുണ്ട്.


നസ്ലിൻ ചിത്രം ചരിത്രം ആവർത്തിക്കുമോ?


മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മോളിവുഡ് ടൈംസ്. നസ്ലിൻ നായകനാകുന്ന ചിത്രം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമിക്കുന്നത്.


സിനിമ സംവിധായകനാകണമെന്ന വലിയ മോഹവുമായി നടക്കുന്ന വിനീത് മാധവൻ എന്ന കൗമാരക്കാരനായാണ് താരം ചിത്രത്തിലെത്തുന്നത്. സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും പ്രധാന ചിത്രത്തിൽ വേഷങ്ങളിലെത്തുന്നുണ്ട്. മലയാള സിനിമയിലെ നിരവധി പ്രമുഖ താരങ്ങൾ ചിത്രത്തിൽ കാമിയോ റോളുകളിൽ എത്തുന്നു എന്ന പ്രത്യേകതയും മോളിവുഡ് ടൈംസിനുണ്ട്.


രാമു സുനിലും അഭിനവ് സുന്ദർ നായകും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. വിശ്വജിത് ഒടുക്കത്തിൽ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കുന്നു. നിധിൻ രാജ് അരോൾ, അഭിനവ് സുന്ദർ നായക് എന്നിവർ ചേർന്നാണ് എഡിറ്റിംഗ്.







deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home