ad
Deshabhimani

അരങ്ങുറപ്പിച്ച് സൈജു കുറുപ്പ് ! ഭരതനാട്യം മിസ്സായവർക്ക് ബോക്സ് ഓഫീസ് വിരുന്നുമായി മോഹിനിയാട്ടം

mohiniyattam

മോഹിനിയാട്ടം

വെബ് ഡെസ്ക്

Published on Apr 17, 2026, 01:39 PM | 1 min read

കൊച്ചി: മലയാളികളുടെ പ്രിയനടൻ സൈജു കുറുപ്പിന് ഇനി 'സോളോ ഹിറ്റ്' ഇല്ലെന്ന പരാതി വേണ്ട. നായകനായി എത്തിയ 'മോഹിനിയാട്ടം' ആദ്യ വാരം പിന്നിടുമ്പോൾ ബോക്സ് ഓഫീസിൽ തരംഗമാവുകയാണ്. ഭരതനാട്യത്തിന് ശേഷം കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഈ ചിത്രം സൈജു കുറുപ്പിന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റായി മാറിക്കഴിഞ്ഞു. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം തിയറ്ററുകളിൽ ഒരാഴ്ച പിന്നിടുമ്പോൾ ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം നേടിയിരിക്കുന്നത് 10.30 കോടിയും കേരളത്തിൽ നിന്ന് നേടിയിരിക്കുന്നത് 7.70 കോടിയുമാണ്.


ഡാർക്ക് കോമഡി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകർഷിച്ചുവെന്നതാണ് വസ്തുത. ആദ്യ ചിത്രമായ 'ഭരതനാട്യം' ഒടിടിയിൽ ശ്രദ്ധിക്കപ്പെട്ടെങ്കിലും തിയറ്ററിൽ നേടാനാവാതെ പോയ വിജയം രണ്ടാം ഭാഗത്തിലൂടെ അണിയറപ്രവർത്തകർ സ്വന്തമാക്കി.


സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സും ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വേനലവധിക്കാലം കൂടി ആയതിനാൽ വരും ദിവസങ്ങളിൽ ചിത്രം കൂടുതൽ കളക്ഷൻ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home