ad
Deshabhimani

ബോക്സ് ഓഫീസിൽ ചിരിപ്പൂരം; 'മോഹിനിയാട്ടം' 50 കോടി ക്ലബ്ബിൽ, ഒടിടിയിലും തരംഗം

Mohiniyattam

മോഹിനിയാട്ടം സിനിമയുടെ പോസ്റ്റർ

വെബ് ഡെസ്ക്

Published on May 09, 2026, 01:55 PM | 1 min read

തിരുവനന്തപുരം : തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുന്ന 'ഭരതനാട്യം 2 മോഹിനിയാട്ടം' 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോഴും നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. തിയേറ്ററുകളിലെ വലിയ വിജയത്തിന് പിന്നാലെ നെറ്റ്‌ഫ്ലിക്സിലൂടെ ഒടിടി സ്ട്രീമിങ് ആരംഭിച്ച ചിത്രം മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇന്ത്യയിലെ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.


2024ൽ പുറത്തിറങ്ങിയ 'ഭരതനാട്യം' എന്ന സിനിമയുടെ രണ്ടാം ഭാഗമായി എത്തിയ ചിത്രം കൃഷ്ണദാസ് മുരളിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. സൈജു കുറുപ്പിന്റെ 150-ാം ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, സ്വാതി ദാസ് പ്രഭു, നന്ദു പൊതുവാൾ, അഭിരാം, ശ്രുതി സുരേഷ്, ദിവ്യ എം നായർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.


ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്ന് നിർമിച്ച ചിത്രം തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റർടെയിൻമെന്റും ചേർന്നാണ് അവതരിപ്പിക്കുന്നത്. കൃഷ്ണദാസ് മുരളിയും വിഷ്ണു ആർ പ്രദീപും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബബ്ലു അജു (ഛായാഗ്രഹണം), ഷഫീഖ് വി. ബി (ചിത്രസംയോജനം), ഇലക്ട്രോണിക് കിളി (സംഗീതം) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home