ad
Deshabhimani

‘മാന്യമായി പറ്റിച്ചും വെട്ടിച്ചും കൂട്ടിവെച്ച കാശാ'; 'മോഹിനിയാട്ട’ത്തിലെ ഡിലീറ്റഡ് സീന്‍ പുറത്ത്

Mohiniyattam

മോഹിനിയാട്ടം സിനിമയുടെ പോസ്റ്റർ

വെബ് ഡെസ്ക്

Published on May 08, 2026, 03:25 PM | 1 min read

തിരുവനന്തപുരം : തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത മോഹിനിയാട്ടം സിനിമയിലെ ഡിലീറ്റഡ് സീന്‍ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. വാഹനാപകടത്തെ തുട‌ർന്ന് കഴിഞ്ഞ ദിവസം അന്തരിച്ച നടൻ സന്തോഷ് കെ നായര്‍ക്ക് ആദരം അര്‍പ്പിച്ചു കൊണ്ടാണ് ചിത്രത്തിലെ ഡിലീറ്റഡ് സീന്‍ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. സൈജു കുറിപ്പ് നായകനായെത്തിയ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലും സ്ട്രീമിങ് ആരംഭിച്ചു.


സന്തോഷ് കെ നായരും നിസ്താർ സേഠും ഉൾപ്പെടുന്ന ഏറെ രസകരമായ ഒരു രംഗമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിക്കുന്ന ഗോവിന്ദൻ എന്ന കഥാപാത്രത്തെ കാണാനില്ലെന്ന വിവരമറിഞ്ഞ് നാട്ടുകാര്‍ വീട്ടിലെത്തുന്നതും തുടർന്ന് ഭാര്യയോട് കാര്യങ്ങൾ തിരക്കുന്നതുമാണ് രംഗം. ’50 ലക്ഷമാണ് മുക്കിയത്, മാന്യമായി നാട്ടുകാരെ പറ്റിച്ചും സർക്കാരിനെ വെട്ടിച്ചും കൂട്ടിവെച്ച കാശാണ്’ എന്ന സന്തോഷ് കെ നായരുടെ ഡയലോഗ് ഇതിനോടകം സോഷ്യൽ മീഡിയയിൽ ചിരി പടർത്തി.


നേരത്തെ തിയേറ്ററുകളിൽ വലിയ വിജയം നേടിയ ‘ഭരതനാട്യം’ എന്ന സിനിമയുടെ തുടർച്ചയായാണ് ‘മോഹിനിയാട്ടം’ എത്തിയത്. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഈ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 25 കോടിയിലേറെ രൂപയാണ് നേടിയത്. കലാരഞ്ജിനി, ജഗദീഷ്, ശ്രീജ രവി, വിനയ് ഫോർട്ട്, സ്വാതി ദാസ് പ്രഭു, നന്ദു പൊതുവാൾ, അഭിരാം, ശ്രുതി സുരേഷ്, ദിവ്യ എം നായർ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. നടൻ സന്തോഷ് കെ നായരുടെ വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണെന്ന് അണിയറ പ്രവർത്തകർ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home