ബോക്സ് ഓഫീസ് തൂക്കി; 10 ദിവസം കൊണ്ട് ‘മോഹിനിയാട്ടം’ എത്ര നേടി?

മോഹിനിയാട്ടം പോസ്റ്റർ
കൊച്ചി : സൈജു കുറുപ്പിന്റെ 150-ാം ചിത്രം ഭരതനാട്യം 2: 'മോഹിനിയാട്ടം’ ബോക്സ് ഓഫീസിൽ കുതിക്കുന്നു. ആഗോള തലത്തിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രം പത്ത് ദിവസം പിന്നിടുമ്പോൾ 19 കോടിയാണ് നേടിയത്. കേരളത്തിൽ നിന്ന് മാത്രം 10 കോടി നേടി.
കഴിഞ്ഞ ദിവസം കേരളത്തിൽ നിന്ന് മാത്രം 1.75 കോടി രൂപ നേടി. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഈ ഡാർക്ക് ഹ്യൂമർ ചിത്രം കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകർഷിക്കുന്നുണ്ട്. കൃഷ്ണദാസ് മുരളിയും വിഷ്ണു ആർ പ്രദീപും ചേർന്നാണ് കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ സൈജു കുറുപ്പിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും പ്രകടനം സോഷ്യൽ മീഡിയയിൽ പ്രശംസ നേടി.
ലിനി മറിയം ഡേവിഡ്, അനുപമ ബി. നമ്പ്യാർ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ എത്തിയ ചിത്രം വരും ദിവസങ്ങളിലും മികച്ച കളക്ഷൻ തുടരുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
ബബ്ലു അജു ക്യാമറയും ഷഫീഖ് വി ബി എഡിറ്റിങും നിർവഹിക്കുന്നു. ‘ഇലക്ട്രോണിക് കിളി’യാണ് സംഗീതം. കലാസംവിധാനം-ദിൽജിത് എം ദാസ്, ശബ്ദസംവിധാനം: ധനുഷ് നായനാർ, വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂർ, ചമയം-മനോജ് കിരൺരാജ്. സാംസൺ സെബാസ്റ്റ്യൻ ചീഫ് അസോസിയേറ്റ് ഡയറക്ടറായും ജിതേഷ് അഞ്ചുമന പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു. പിആർഓ എ എസ് ദിനേശാണ്.










0 comments