ad
Deshabhimani

"എല്ലാവർക്കും അഭിനന്ദനം, എന്റെ ഇച്ചാക്കയ്ക്ക് പ്രത്യേക സ്നേഹം"; കുറിപ്പുമായി മോഹൻലാൽ

mohanlal mammootty

മോഹൻലാൽ (ഇടത്), മമ്മൂട്ടിക്കൊപ്പം മോഹൻലാൽ വലത്, ഫയൽ ചിത്രം)

വെബ് ഡെസ്ക്

Published on Nov 03, 2025, 09:34 PM | 1 min read

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കൾക്ക് ആശംസകൾ നേർന്ന് നടൻ മോഹൻലാലിന്റെ കുറിപ്പ്. എല്ലാ വിജയികൾക്കും അഭിനന്ദനങ്ങളെന്നും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ഇച്ചാക്കയ്ക്ക് (മമ്മൂട്ടി) തന്റെ പ്രത്യേക സ്നേഹം അറിയിക്കുന്നുവെന്നും മോഹൻലാൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.


മികച്ച നടിയായ ഷംസ ഹംസ, മികച്ച സംവിധായകൻ ചിദംബരം, മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ട മഞ്ഞുമ്മൽ ബോയ്സ്, മറ്റ് പുരസ്കാരങ്ങൾ നേടിയ ആസിഫ് അലി, ടൊവിനോ തോമസ്, ജ്യോതിർമയി, ദർശന രാജേന്ദ്രൻ- തുടങ്ങിയവർക്കെല്ലാം അഭിനന്ദനം അറിയിക്കുന്നുവെന്ന് മോഹൻലാൽ പറഞ്ഞു.





സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാനാണ് 55-ാമത് ചലച്ചിത്ര പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്. ഭ്രമയു​ഗത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ഫെമിനിച്ചി ഫാത്തിമയിലെ അഭിനനയത്തിന് മികച്ച നടിയായി ഷംല ഹംസ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കുള്ള പ്രത്യേക പരാമർശം ദർശന രാജേന്ദ്രനും ജ്യോതിർമയിയും നേടി. മികച്ച നടനുള്ള പ്രത്യേക പരാർശത്തിന് ടൊവീനോ തോമസും ആസിഫ് അലിയും അർഹരായി.


പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തെരഞ്ഞെടുത്ത 35 ചിത്രങ്ങളാണ് പ്രകാശ്‌ രാജ്‌ അധ്യക്ഷനായ ജൂറി പരിഗണിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home