ad
Deshabhimani

ദം പൊട്ടിച്ച് മോഹൻലാൽ, 'എൽ 366' സെറ്റിൽ പെരുന്നാൾ ആഘോഷം

ദം പൊട്ടിച്ച് മോഹൻലാൽ, 'എൽ 366' സെറ്റിൽ പെരുന്നാൾ ആഘോഷം
വെബ് ഡെസ്ക്

Published on Mar 23, 2026, 01:43 PM | 1 min read

ഇടുക്കി : ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിച്ച് തരുൺ മൂർത്തി സംവിധാനം നിർവഹിക്കുന്ന മോഹൻലാൽ ചിത്രം 'എൽ 366' ന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. മോഹൻലാൽ പെരുന്നാൾ ആഘോഷിച്ചത് ചിത്രത്തിന്റെ സെറ്റിലായിരുന്നു.


അണിയറ പ്രവർത്തകർക്കും മറ്റ് താരങ്ങൾക്കും ഒപ്പം മോഹൻലാൽ ബിരിയാണി കഴിക്കുന്ന വീഡിയോ ആണ് നിർമാതാക്കൾ പുറത്തു വിട്ടത്. മുകേഷ്, ലാലു അലക്സ്, മനോജ് കെ ജയൻ, ഇർഷാദ് അലി, സംവിധായകൻ തരുൺ മൂർത്തി, നിർമാതാവ് ആഷിഖ് ഉസ്മാൻ, ഛായാഗ്രാഹകൻ ഷാജികുമാർ, തിരക്കഥാകൃത്ത് രതീഷ് രവി എന്നിവരും സെറ്റിലുണ്ട്.


കൂളിങ് ഗ്ലാസ് ധരിച്ചുനിൽക്കുന്ന സംവിധായകനേയും നിർമാതാവിനേയും മനോജ് കെ ജയനെയും നോക്കി കാരവനിൽനിന്ന് ഇറങ്ങിവരുന്ന മോഹൻലാൽ താനും കണ്ണാടിവെക്കണോ എന്ന് ചോദിച്ചു. എല്ലാവരും വെച്ചിട്ടുണ്ട്, വേണമെന്ന് തോന്നുന്നു എന്നായി മനോജ് കെ ജയന്റെ മറുപടി. ഇത് കേട്ട് ചിരിക്കുന്ന സംവിധായകനേയും നിർമാതാവിനെയും വീഡിയോയിൽ കാണാം.


തുടർന്ന് മോഹൻലാൽ ബിരിയാണി ദം പൊട്ടിച്ചു. മോഹൻലാലും മുകേഷും ലാലു അലക്‌സും മനോജ് കെ ജയനും ചേർന്ന് ബിരിയാണി മിക്‌സ് ചെയ്തു. വിളമ്പാൻ നേരം തനിക്ക് കുറച്ച് ബിരിയാണി മതി എന്ന് മോഹൻലാൽ പറയുന്നത് കേൾക്കാം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home