ad
Deshabhimani

'ആർത്തവം ഒരു ഒഴികഴിവല്ല'; ഡോക്ടറും നടിയുമായ ശ്രീലീലയുടെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

 Image Credit : Sreeleela (Instagram)

ശ്രീലീല / Image Credit : Sreeleela (Instagram)

വെബ് ഡെസ്ക്

Published on Apr 11, 2026, 12:32 PM | 1 min read

മുംബൈ: തെന്നിന്ത്യൻ സിനിമതാരം ശ്രീലീല, പുതിയ ചിത്രമായ 'ഉസ്താദ് ഭഗത് സിങ്ങിന്റെ' വിജയാഘോഷത്തിനിടെ നടത്തിയ പരാമർശം വലിയ വിവാദമാകുന്നു. ആർത്തവം ജോലിയിൽ നിന്നോ മറ്റ് ഉത്തരവാദിത്തങ്ങളിൽ നിന്നോ വിട്ടുനിൽക്കാനുള്ള ഒരു ഒഴികഴിവല്ലെന്ന താരത്തിന്റെ പ്രസ്താവനയാണ് വിമർശനങ്ങൾക്കിരയാകുന്നത്.


അടുത്തിടെ മെഡിക്കൽ ബിരുദം നേടിയ താരം കൂടിയായ ശ്രീലീലയിൽ നിന്ന് ഇത്തരമൊരു നിലപാട് ഉണ്ടായതാണ് പ്രതിഷേധം ശക്തമാക്കിയത്.

തന്റെ കരിയറിലെ ഹിറ്റ് ഗാനങ്ങളിൽ പലതും ആർത്തവസമയത്താണ് ചിത്രീകരിച്ചതെന്ന് താരം വെളിപ്പെടുത്തി.


"എന്റെ ഗാനങ്ങളിൽ ഭൂരിഭാഗവും പ്രേക്ഷക പ്രശംസ നേടിയവയാണ്. എനിക്ക് ആർത്തവമുള്ളപ്പോഴാണ് അതിൽ പലതും ചിത്രീകരിച്ചത്. അതിനാൽ ആർത്തവം ഒരിക്കലും ഒരിടത്തും ഒഴികഴിവല്ല. ശാരീരികമായ തടസ്സങ്ങൾക്ക് അപ്പുറത്തേക്ക് നമ്മൾ മുന്നേറണം. അത് ശാരീരികമാകട്ടെ, മാനസികമാകട്ടെ, അതൊന്നും ഒഴികഴിവായി കാണരുത്" - ശ്രീലീല പറഞ്ഞു.


ആർത്തവവേദനയും അസ്വസ്ഥതകളും ഓരോ വ്യക്തിയിലും വ്യത്യസ്തമാണെന്ന യാഥാർത്ഥ്യം ഡോക്ടർ കൂടിയായ ശ്രീലീല വിസ്മരിച്ചു എന്നാണ് ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടുന്നത്. സംഭവം വിവാദമായിട്ടും ശ്രീലീല ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സിനിമയ്ക്കപ്പുറം ഒരു മെഡിക്കൽ പ്രൊഫഷണൽ എന്ന നിലയിൽ താരത്തിന് ഈ വിഷയത്തിൽ ധാരണയുണ്ടാകേണ്ടതായിരുന്നു എന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.









deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home