ad
Deshabhimani

'അദൃശ്യ ശക്തികളുടെ മായൻ’; ഞെട്ടിക്കാൻ വീണ്ടും ജയസൂര്യ

MAYAN MOVIE
വെബ് ഡെസ്ക്

Published on Apr 23, 2026, 12:47 PM | 1 min read

കൊച്ചി: ഹിറ്റ് ചിത്രം കളങ്കാവലിന് ശേഷം മറ്റൊരു പരീക്ഷണ ചിത്രവുമായി സംവിധായകൻ ജിതിൻ കെ ജോസ്. ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി ‘മായൻ: ചാപ്റ്റർ വൺ’ ഒരുങ്ങുന്നു. ചിത്രത്തിന്റെ പൂജ ഇന്ന് കൊച്ചിയിൽ നടന്നു. മായൻ ഡാർക് ത്രില്ലറാണെന്നാണ് സൂചന.


അദൃശ്യശക്തിയുമായി പോരാടുന്ന പോലീസായി ജയസൂര്യ വേഷമിടുന്നു എന്നാണ് സിനിമയുടെ മോഷൻ പോസ്റ്റർ നൽകുന്ന സൂചന. 'ഓർഡിനറി', 'അനാർക്കലി' എന്നീ ചിത്രങ്ങൾക്ക് ശേഷം മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. റാഫിയും ജിതിൻ കെ ജോസും ചേർന്നാണ് തിരക്കഥ രചിക്കുന്നത്.


MAYAN MOVIE POOJAസംവിധായകൻ ജിതിൻ കെ ജോസ്, നടൻ ജയസൂര്യ, നിർമാതാവ് രാജീവ് ഗോവിന്ദൻ എന്നിവർ 'മായൻ' ചിത്രത്തിന്റെ പൂജ ചടങ്ങിൽ


വിപരീത ആരാധനാക്രമങ്ങളെ പിന്തുടരുന്ന സമൂഹങ്ങളുടെ കഥ പറയുന്ന ഒരു ഫാന്റസി ത്രില്ലർ എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന വിവരം. മലയാള സാഹിത്യത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള 'കറുത്തച്ചനൂട്ട്' എന്ന വിഷയവുമായി സിനിമയ്ക്ക് ബന്ധമുണ്ടോ എന്ന കൗതുകം പ്രേക്ഷകർക്കിടയിലുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.


നൈല ഉഷ, വിജയ് ബാബു, നിരഞ്ജന അനൂപ്, മുബിൻ എം റാഫി, ജിബിൻ ഗോപിനാഥ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. 'കളങ്കാവിൽ' എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം ആ ടീം വീണ്ടും ഒന്നിക്കുന്നു എന്നതും 'ആടിനും' 'കത്തനാർ'ക്കും ശേഷം ജയസൂര്യയുടെ മറ്റൊരു വലിയ പ്രോജക്റ്റ് എന്നതും സിനിമയുടെ ഹൈലൈറ്റാണ്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home