ad
Deshabhimani

കൃഷാന്ദ് ഞെട്ടിക്കുമോ? ‍‍'മസ്തിഷ്ക മരണം' ടീസർ 2 പുറത്ത്

masthishka maranam
വെബ് ഡെസ്ക്

Published on Feb 08, 2026, 11:49 AM | 1 min read

കൊച്ചി: സംവിധായകൻ കൃഷാന്ദിന്റെ പുതിയ ചിത്രം ‘മസ്തിഷ്ക മരണം: സൈമൺസ് മെമ്മറീസ്’ പുതിയ ടീസർ പുറത്ത്. ‘മസ്തിഷ്ക മരണം- എ ഫ്രാങ്കെൻബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്’ എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. ‘ആവാസവ്യൂഹം’, ‘പുരുഷ പ്രേതം’, സംഘര്‍ഷ ഘടന എന്നീ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്. സയൻസ് ഫിക്‌ഷൻ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.




2046 കാലഘട്ടത്തിലെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഫെബ്രുവരി 27ന് ചിത്രം തീയേറ്ററുകളിലെത്തും. വ്യത്യസ്തമായ കഥ പറച്ചിലും മേക്കിംങുമാണ് ചിത്രത്തിലെ പ്രധാന ആകർഷക ഘടകം. വിഎഫ്എക്സിന് ചിത്രം വലിയ പ്രാധാന്യം നൽകുന്നു എന്നാണ് ടീസർ നൽകുന്ന സൂചന. ചിത്രത്തിലെ "കോമള താമര" എന്നു തുടങ്ങുന്ന ഗാനം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.


രജിഷ വിജയൻ, നിരഞ്ച് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ് എന്നിവർ നിർണായക വേഷങ്ങൾ ചെയ്യുന്നു. ഇതിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വർഷം ജൂലൈയിൽ ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home