ad
Deshabhimani

'മോളിവുഡ് ലെജൻഡ് മമ്മൂട്ടി' ; ഓസ്കർ മ്യൂസിയത്തിൽ കയ്യടി നേടി ഭ്രമയുഗം, വീഡിയോ വൈറൽ

bramayugom
വെബ് ഡെസ്ക്

Published on Feb 14, 2026, 12:14 PM | 1 min read

ലോസ് ആഞ്ചൽസ് : മലയാള സിനിമയിൽ പുതുചരിത്രം കുറിച്ച് ഓസ്കർ വേദിയിൽ മമ്മൂട്ടിച്ചിത്രം ഭ്രമയു​ഗം. ഓസ്കർ അക്കാദമി മ്യൂസിയത്തിൽ 12ന് പ്രാദേശിക സമയം 7.30നായിരുന്നു ചിത്രത്തിന്റെ പ്രദർശനം. പ്രദർശനത്തിനുമുമ്പ് അവതാരക ചിത്രത്തെപ്പറ്റിയും മമ്മൂട്ടിയെപ്പറ്റിയും പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൊടുമൺ പോറ്റി പ്ലേയ്ഡ് ബൈ മോളിവുഡ് ലെജൻഡ് മമ്മൂട്ടി എന്നായിരുന്നു അവതാരകയുടെ വാക്കുകൾ. ഇതിനുപിന്നാലെ നിറഞ്ഞ കയ്യടിയും വീഡിയോയിൽ കേൾക്കാം. സംവിധായകൻ രാഹുൽ സദാശിവൻ, നടൻ അർജുൻ അശോകൻ എന്നിവരുടെ പേരും എടുത്തുപറഞ്ഞു.


അക്കാദമി മ്യൂസിയത്തിന്റെ 'വേർ ദി ഫോറസ്റ്റ് മീറ്റ്സ് ദി സീ' എന്ന പ്രത്യേക ചലച്ചിത്ര പരമ്പരയിൽ പ്രദർശിപ്പിച്ച ഏക ഇന്ത്യൻ ചിത്രമാണ് ഭ്രമയുഗം. ഫോക്ലോർ, മിത്ത്, ഹൊറർ വിഭാഗങ്ങളിൽപ്പെട്ട ലോക സിനിമകളെ പരിചയപ്പെടുത്തുന്ന പരമ്പരയുടെ ഭാഗമായാണ് രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ലോകമെമ്പാടുള്ള നാടോടിക്കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചിരിക്കുന്ന വിവിധ ചിത്രങ്ങളാണ് ഈ പരമ്പരയിൽ പ്രദർശിപ്പിക്കുന്നത്. മിഡ്സമ്മർ (2019), ഹാക്സൻ (1922), ലാ ല്ലോറോണ (2019), ദ് വിച്ച് (2015), വിയ് (1967), യു വോണ്ട് ബി എലോൺ (2022), അണ്ടർ ദ് ഷാഡോ (2016), ദ് വിക്കർ മാൻ (1973), ഹിസ് ഹൗസ് (2020), ഒനിബാബ (1965) എന്നിവയാണ് ഈ പരമ്പരയിൽ പ്രദർശിപ്പിക്കപ്പെടുന്ന മറ്റു ചിത്രങ്ങൾ.


മമ്മൂട്ടി, അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽഡ ലിസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തി 2024ൽ പുറത്തിറങ്ങിയ ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിലാണ് ഒരുക്കിയത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home