ad
Deshabhimani

ഡബ്ബിങ്ങിലാണ്... പാട്രിയറ്റ് അപ്ഡേറ്റ് പങ്കുവച്ച് മമ്മൂട്ടി

PATRIOT MAMMOOTTY
വെബ് ഡെസ്ക്

Published on Mar 17, 2026, 05:02 PM | 1 min read

കൊച്ചി: പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന 'പാട്രിയറ്റ്' ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവിട്ട് മമ്മൂട്ടി. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആരാധകരും സിനിമാ ലോകവും ആവേശത്തോടെയാണ് വരവേൽക്കുന്നത്. ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുള്ള ഒരു ചിത്രമാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.



മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് 'പാട്രിയറ്റ്' ഈ വർഷമാദ്യം പൂർത്തിയായത്. ട്വന്റി-20ക്ക് ശേഷം മലയാളത്തിലെ പ്രമുഖതാരങ്ങളെല്ലാം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 18 വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാലും മമ്മൂട്ടിയും ഒരു ചിത്രത്തിൽ ഒരുമിച്ചെത്തുന്നത്.


ചിത്രത്തിന്റെ രചന, സംവിധാനം നിർവഹിച്ചിരിക്കുന്നത് മഹേഷ് നാരായണനാണ്. സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് മനുഷ് നന്ദൻ ആണ്. സംവിധായകൻ മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഓവർസീസ് പാർട്ണർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home