ad
Deshabhimani

"ആ ചെറുക്കന് എത്രത്തോളം ആഗ്രഹമുണ്ടോ അതെനിക്കുമുണ്ട്"; യൂത്ത് താരത്തെ പരാമർശിച്ച് മമ്മൂട്ടി

mammootty youth
വെബ് ഡെസ്ക്

Published on Apr 25, 2026, 01:36 PM | 1 min read

കൊച്ചി: അഭിനയത്തോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശത്തെക്കുറിച്ച് മനസ് തുറന്ന് മെഗാസ്റ്റാർ മമ്മൂട്ടി. 'യൂത്ത്' എന്ന തമിഴ് സിനിമയിലെ നടൻ ചിന്നയുടെ വികാരാധീനമായ പ്രസംഗത്തെ പരാമർശിച്ചായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. പുതിയ ചിത്രമായ 'പേട്രിയറ്റിന്റെ' പ്രസ്മീറ്റിനിടെ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.


ഇനിയും പരീക്ഷിക്കാൻ കഥാപാത്രങ്ങൾ ബാക്കിയുണ്ടോ എന്ന ചോദ്യത്തിന്, 'യൂത്ത്' സിനിമയുടെ സക്സസ് മീറ്റിൽ ചിന്നയുടെ പ്രസം​ഗം പരാമർശിച്ചാണ് മമ്മൂട്ടി ഉത്തരം നൽകിയത്. ‘‘എനിക്ക് സംശയമൊന്നുമില്ല, ഉണ്ട്. ഞാനിന്ന് ‘യൂത്ത്’ എന്ന സിനിമയുടെ സക്സസ് മീറ്റ് കണ്ടു. ഒരുപാട് കുട്ടികൾ സംസാരിച്ചു. അതിൽ ഒരാൾ വന്ന് സംസാരിക്കുമ്പോൾ, അവന് സന്തോഷവും സങ്കടവും വരുന്നു. സിനിമയിൽ നന്നാവില്ല, അഭിനയിക്കാൻ ചാൻസ് കിട്ടില്ല നീ എന്തിനാണ് വെറുതെ പോകുന്നത്, അവിടെയും കളിയാക്കാനാണ് വിളിക്കുന്നതെന്നൊക്കെ അവന്റെ അച്ഛൻ പറഞ്ഞു, അവസാനം സിനിമയിൽ ചാൻസ് കിട്ടിയെന്ന് പറഞ്ഞ് ഭയങ്കര ഇമോഷനൽ ആയി പോകുന്ന നിമിഷമുണ്ട്. ഞങ്ങൾക്കൊന്നും അങ്ങനെയൊരു നിമിഷമേ ഉണ്ടായിട്ടില്ല.



ഞങ്ങൾ സിനിമ വന്നതിനുശേഷം, സിനിമയിലുണ്ടെന്ന് അറിയുന്ന കാലത്ത് സിനിമാഭിനയം തുടങ്ങിയവരാണ്. ആ ആകാംക്ഷ, ആ ആർത്തി, ആ ആഗ്രഹം, ആ ചെറുക്കന് എത്രത്തോളം ആഗ്രഹമുണ്ടോ അതിപ്പോഴും എനിക്കുണ്ട്’’ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.


മമ്മൂട്ടിയുടെ വീഡിയോ വൈറലായതോടെ നന്ദി പ്രകടിപ്പിച്ച് നടൻ ചിന്നയും രംഗത്തെത്തി. തന്റെ ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമെന്നാണ് ചിന്ന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. സിനിമയുടെ സംവിധായകൻ കെൻ കരുണാസും മമ്മൂട്ടിയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home