ad
Deshabhimani

മമ്മൂട്ടിയും ഖാലിദ് റഹ്മാനും ഷരീഫ് മുഹമ്മദും ഒന്നിക്കുന്നു; പുതിയ പ്രഖ്യാപനവുമായി ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

MAMMOOTTY NEW MOVIE
വെബ് ഡെസ്ക്

Published on Dec 21, 2025, 12:54 PM | 1 min read

കൊച്ചി: ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം 'മാർക്കോ', റിലീസിനൊരുങ്ങുന്ന കാട്ടാളൻ എന്നീ സിനിമകള്‍ക്ക് പിന്നാലെ മൂന്നാമത്തെ ചിത്രം വരുന്നു. മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പമൊരുങ്ങുന്ന സിനിമയുടെ സംവിധാനം മലയാള സിനിമയിലെ യുവ സംവിധായകരില്‍ ശ്രദ്ധേയനായ ഖാലിദ് റഹ്മാനാണ്. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദാണ് സിനിമയുടെ നിർമ്മാണം. മമ്മൂട്ടിയോടുള്ള ആദരസൂചകമായി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്‍റെ പ്രഖ്യാപനം ഇന്ന് രാവിലെ 11.11നാണ് നടന്നത്.


'ഉണ്ട' എന്ന സൂപ്പർ ഹിറ്റിന് ശേഷം ഖാലിദ് റഹ്മാൻ മമ്മൂട്ടിയുമായി ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നിയോഗ്, ഷറഫ്, സുഹാസ് എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഇന്ത്യൻ സിനിമാ വ്യവസായത്തിലെ പ്രമുഖരായ നിരവധി താരങ്ങളും സാങ്കേതിക പ്രവർത്തകരും ഈ ചിത്രത്തിന്‍റെ ഭാഗമാകുന്നു.


ആൻ്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന 'കാട്ടാളൻ' റിലീസിനായി ഒരുങ്ങുകയാണ്. നവാഗതനായ പോൾ ജോർജ്ജ് ആമ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വമ്പൻ സാങ്കേതിക മികവോടെയും വൻ ബഡ്ജറ്റോടെയും എത്തുന്ന പുതിയ ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എൻ്റർടെയ്ൻമെൻ്റ്, പിആർഒ : ആതിര ദിൽജിത്ത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home