ഈസ്റ്റർ ആശംസകളുമായി മമ്മൂട്ടി; തരംഗമായി ഷർട്ടിലെ 'മുയൽ' ചിത്രം

മമ്മൂട്ടി
കൊച്ചി : മലയാളികളുടെ പ്രിയതാരം മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈസ്റ്റർ ആശംസയും ചിത്രവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. "എല്ലാവർക്കും സന്തോഷം നിറഞ്ഞ ഈസ്റ്റർ ആശംസിക്കുന്നു" എന്ന കുറിപ്പോടെ താരം പങ്കുവെച്ച ഫോട്ടോയിലെ ഷർട്ടാണ് പ്രധാന ആകർഷണം.
പീച്ച് നിറത്തിലുള്ള സ്റ്റൈലിഷ് ഷർട്ടിൽ എംബ്രോയിഡറി ചെയ്ത മുയലിന്റെ ചിത്രം ആരാധകരുടെ ശ്രദ്ധനേടി. ഈസ്റ്റർ പ്രതീകമായ മുയലിനെ ഷർട്ടിൽ ഉൾപ്പെടുത്തിയ താരത്തിന്റെ സ്റ്റൈലിഷ് സെലക്ഷനെ പ്രശംസിച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. "ഈ ചിരി മതി മനസ് നിറയാൻ" എന്നാണ് ആരാധകർ ചിത്രത്തിന് താഴെ കുറിക്കുന്നത്.
കഥാപാത്രങ്ങൾക്കും സന്ദർഭങ്ങൾക്കും അനുയോജ്യമായ വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിൽ താരം പുലർത്തുന്ന ശ്രദ്ധ ഈ ചിത്രത്തിലും പ്രകടമാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' ആണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.










0 comments