ad
Deshabhimani

മലയാളത്തിന്റെ 'ഭ്രമയുഗം' ഹോളിവുഡിൽ; ഓസ്കർ അക്കാദമി മ്യൂസിയത്തിൽ നാളെ സ്പെഷ്യൽ സ്ക്രീനിംഗ്

Bramayugam.jpg
വെബ് ഡെസ്ക്

Published on Feb 11, 2026, 12:48 PM | 1 min read

ലോസാഞ്ചൽസ്: മലയാള സിനിമയ്ക്ക് മറ്റൊരു ചരിത്ര നിമിഷം കൂടി. മമ്മൂട്ടി നായകനായ വിസ്മയ ചിത്രം 'ഭ്രമയുഗം' നാളെ ലോസാഞ്ചൽസിലെ പ്രശസ്തമായ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.


അക്കാദമി മ്യൂസിയത്തിന്റെ 'വേർ ദി ഫോറസ്റ്റ് മീറ്റ്സ് ദി സീ' എന്ന പ്രത്യേക ചലച്ചിത്ര പരമ്പരയിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ ചിത്രമാണ് ഭ്രമയുഗം. ഫോക്ലോർ, മിത്ത്, ഹൊറർ വിഭാഗങ്ങളിൽപ്പെട്ട ലോക സിനിമകളെ പരിചയപ്പെടുത്തുന്ന പരമ്പരയുടെ ഭാഗമായാണ് രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്.


ഓസ്കർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കപ്പെടുന്ന ആദ്യ മമ്മൂട്ടി ചിത്രം എന്ന സവിശേഷതയും ഇതിനുണ്ട്. നാളെ ലോസാഞ്ചൽസ് സമയം വൈകുന്നേരം നടക്കുന്ന പ്രദർശനത്തിനായി സിനിമാ ലോകം ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.


ദേശീയ പുരസ്കാര പട്ടികയിൽ നിന്ന് ചിത്രം ഒഴിവാക്കപ്പെട്ടതിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്ന പശ്ചാത്തലത്തിൽ, ഈ അന്താരാഷ്ട്ര അംഗീകാരം മലയാള സിനിമയുടെ കരുത്തുറ്റ സാന്നിധ്യമായി വിലയിരുത്തപ്പെടുന്നു.


മമ്മൂട്ടിയുടെ 'കൊടുമൺ പോറ്റി' എന്ന കഥാപാത്രം ആഗോള സിനിമ പ്രേക്ഷകർക്കിടയിൽ ചർച്ചയാകാൻ ഈ സ്ക്രീനിംഗ് വഴിതുറക്കും. ചിത്രത്തിന്റെ സംവിധായകൻ രാഹുൽ സദാശിവനും മമ്മൂട്ടിയും ഈ അഭിമാന നിമിഷം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.


അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിലാണ് ഒരുക്കിയത്. സ്ക്രീനിംഗിന്റെ ഭാഗമായി പുറത്തിറങ്ങിയ ടീസർ വീഡിയോയിൽ ഭ്രമയുഗത്തിലെ ദൃശ്യങ്ങളും അക്കാദമി മ്യൂസിയം ഉൾപ്പെടുത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home