ad
Deshabhimani

ബോക്സ് ഓഫീസ് റെക്കോഡുകൾ തകർക്കാൻ 'പേട്രിയറ്റ്' വരുന്നു; ട്രയ്ലർ പുറത്ത്

ബോക്സ് ഓഫീസ് റെക്കോഡുകൾ തകർക്കാൻ 'പേട്രിയറ്റ്' വരുന്നു;  ട്രയ്ലർ പുറത്ത്

പേട്രിയറ്റ് ട്രയ്ലർ പോസ്റ്റർ

വെബ് ഡെസ്ക്

Published on Apr 04, 2026, 07:18 PM | 1 min read

കൊച്ചി : മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'പേട്രിയറ്റ്' സിനിമയുടെ ട്രയ്ലർ പുറത്തിറങ്ങി. മഹേഷ് നാരായണൻ രചനയും, ഏഡിറ്റിങും സംവിധാനവും നിർവഹിക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രം ഒരു പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമയാകുമെന്ന സൂചനയാണ് ട്രയ്ലർ നൽകുന്നത്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കിടിലൻ ആക്ഷൻ രംഗങ്ങളും ഫാൻ മോമെന്റുകളും ചിത്രത്തിന്റെ പ്രധാന ആകർഷണമായിരിക്കും. ‘ബി​ഗ് എം സ്’ വീണ്ടും ഒന്നിക്കുന്ന ആവേശത്തിലാണ് ആരാധകർ. ഇന്ന് വൈകിട്ട് ആറ് മണിക്കായിരുന്നു സിനിമയുടെ ട്രയ്ലർ റിലീസ്. റിലീസിന് മമ്മൂട്ടി തൃശൂർ രാ​ഗം തീയേറ്ററിലും മോഹൻലാൽ എറണാകുളം കവിതാ തീയേറ്ററിലും എത്തി. 2008 ൽ പുറത്തിറങ്ങിയ ട്വന്റി ട്വന്റി യിലാണ് അവസാനമായി ഇവുവരും ഒന്നിച്ച് അഭിനയിച്ചത്.


ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. താൻ ചിത്രത്തിൽ വില്ലൻ വേഷമാണ് കൈകാര്യം ചെയ്യുന്നതെന്ന് ഫഹദ് ഫാസിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏറെ സർപ്രൈസുകൾ നിറഞ്ഞ കൊമേഴ്സ്യൽ സിനിമയായിരിക്കും ഇതെന്നാണ് സംവിധായകൻ മഹേഷ് നാരായണൻ നൽകുന്ന ഉറപ്പ്.


ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫും കെ ജി അനിൽകുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സി ആർ സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവർ സഹനിർമ്മാതാക്കളാണ്. ജിനു ജോസഫ്, രാജീവ് മേനോൻ, പ്രകാശ് ബെലവാടി, ദർശന രാജേന്ദ്രൻ തുടങ്ങിയ വൻ താരനിരയും അണിനിരക്കുന്ന ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിൽ എത്തും. ഇന്ത്യ, ശ്രീലങ്ക, യു കെ, അസർബെയ്ജാൻ, യുഎഇ എന്നീ രാജ്യങ്ങളിലെ വിവിധ ലൊക്കേഷനുകളിലാണ് ചിത്രം ഒരുക്കിയത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home