ad
Deshabhimani

മലയാള സിനിമ ചരിത്രത്തിൽ പുതിയൊരു അധ്യായം; സിംഗപ്പൂരിൽ മലയാള സിനിമയുടെ ലോഞ്ച്

pluto

പ്ലൂട്ടോ സിനിമയുടെ പോസ്റ്റര്‍

വെബ് ഡെസ്ക്

Published on Apr 17, 2026, 05:47 PM | 1 min read

സിംഗപ്പൂർ: മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് സിംഗപ്പൂരിന്റെ മണ്ണിൽ ആദ്യമായി ഒരു മലയാള സിനിമയുടെ ലോഞ്ച് നടന്നു. നീരജ് മാധവും അൽത്താഫ് സലീമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പ്ലൂട്ടോ' എന്ന ചിത്രത്തിന്റെ ടീസറാണ് പുറത്തിറങ്ങിയത്.


സിംഗപ്പൂരിൽ അരങ്ങേറിയ വിനീത് ശ്രീനിവാസൻ സംഗീത നിശയുടെ വേദിയിലായിരുന്നു സ്പെഷ്യൽ ടീസർ റിലീസ്. സിംഗപ്പൂർ മന്ത്രി ദിനേഷ് വസു ടീസർ പ്രകാശനം ചെയ്തു. ഓർക്കിഡ് ഫിലിംസ്, പക്കാ ലോക്കൽ, മീഡിയ 5 എന്നിവർ സംയുക്തമായി സംഘടിപ്പിച്ച 'വിനീത് ശ്രീനിവാസൻ ലൈവ് ഇൻ കോൺസേർട്ട്' വേദി ഇതോടെ ആവേശത്തിലായി.


വിഷ്വൽ എഫക്റ്റുകൾക്ക് പ്രാധാന്യമുള്ള ചിത്രം 'ഫ്ലയിങ് പ്ലൂട്ടോ' ആണ് വിഎഫ്എക്സ് കൈകാര്യം ചെയ്യുന്നത്. ആർഷ ബൈജു, അജു വർഗീസ്, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സുബിൻ ടാർസൻ തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നു.


'എങ്കിലും ചന്ദ്രികേ' എന്ന ചിത്രത്തിന് ശേഷം ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'പ്ലൂട്ടോ'. ഭൂമിയിലേക്ക് അപ്രതീക്ഷിതമായി എത്തുന്ന ഒരു ഏലിയനും അതിനെത്തുടർന്നുണ്ടാകുന്ന പൊട്ടിച്ചിരിപ്പിക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ടീസറിൽ അൽത്താഫ് സലീം അവതരിപ്പിക്കുന്ന ഏലിയൻ കഥാപാത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. മലയാള സിനിമയിൽ അധികം പരീക്ഷിക്കാത്ത 'ഏലിയൻ കോമഡി' എന്ന ജോണറാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home